ദുബൈ: വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 36 വാഹനങ്ങള്‍ ദുബൈ പൊലീസ് ട്രാഫിക് പട്രോളിങ് വിഭാഗം പിടിച്ചെടുത്തു. രണ്ടു ദിവസങ്ങളിലായാണ് ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുത്തത്.
സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപായപ്പെടുത്തുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിക്കുക, വാഹനത്തിന്റെ എഞ്ചിനിലോ രൂപത്തിലോ മാറ്റം വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, അവ്യക്തമായ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുക, പൊതു റോഡുകളില്‍ മാലിന്യം തള്ളുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
2023ലെ ഉത്തരവ് പ്രകാരം ഇത്തരം നിയമ ലംഘനങ്ങള്‍ പൊലീസ് കര്‍ശനമായി കൈകാര്യം ചെയ്യുമെന്ന് കേണല്‍ അല്‍ ഖാഇദി പറഞ്ഞു. വാഹനം പിടിച്ചെടുത്താല്‍ ഇവ വിട്ടു കൊടുക്കുന്നതിനുള്ള പിഴ 50,000 ദിര്‍ഹം വരെയാകാം.
ജീവന് അപകടത്തിലാക്കുകയോ റോഡുകള്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കനത്ത പിഴയും വാഹനങ്ങള്‍ പിടിച്ചെടുക്കലും തടവുശിക്ഷയും ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ സേവനത്തിലൂടെയോ 901 എന്ന നമ്പരില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം