ഏതാനും നാളുകൾക്കിടെ തെന്നിന്ത്യൻ സിനിമ രംഗത്തുനിന്നു നിരവധി വിവാഹമോചന വാർത്തകളാണ് പുറത്തു വന്നത്. സാമന്ത-നാഗാർജുന, ധനുഷ്-ഐശ്വര്യ, തെലുങ്ക് നടനും നിർമാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും നടിയുമായ നിഹാരിക കോനിഡേല… അങ്ങനെ പോകുന്നു ആ പട്ടിക. അക്കൂട്ടത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ചർച്ചയാകുന്ന ഒന്നാണ് നടി സ്വാതി റെഡ്ഢിയുടെ വിവാഹമോചനം.
ഒരു വർഷത്തിലേറെയായി സ്വാതി റെഡ്ഡിയുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാണ്. വിവാഹ ചിത്രങ്ങളും ഭർത്താവിന്റെ ചിത്രങ്ങളും സ്വാതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്നു ഡിലീറ്റ് ചെയ്തത് മുതലാണ് ഇരുവരും വിവാഹബന്ധം വേർപെടുത്തുന്നു എന്ന ചർച്ചകൾ സജീവമായത്.
2018 ലാണ് സ്വാതിയുംവികാസ് വാസുവും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഭർത്താവിനൊപ്പം സ്വാതി വിദേശത്തേക്ക് പോയിരുന്നു. ഏതാനും നാൾ കഴിഞ്ഞ് തിരികെ ഇന്ത്യയിലേക്ക് എത്തുകയും വീണ്ടും കരിയറിൽ സജീവമാവുകയായിരുന്നു.
അതിനിടയിലാണ് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ നിന്നൊക്കെ പിൻവലിച്ചത്. തുടർന്നാണ് അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും പിരിയാൻ തീരുമാനിച്ചു എന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.
എന്നാൽ സ്വാതിയോ നടിയുമായി അടുപ്പമുള്ളവരോ ഭര്‍ത്താവോ ഇതേക്കുറിച്ച് ഇതുവരെ വ്യകതമായൊരു പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോഴിതാ വിവാഹമോചനം സംബന്ധിച്ച ചോദ്യത്തിന് സ്വാതി നൽകിയ മറുപടി ശ്രദ്ധനേടുകയാണ്.
പുതിയ ചിത്രമായ മന്ത് ഓഫ് മധു എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ സ്വാതി നടത്തിയ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.
വിവാഹമോചന അഭ്യൂഹങ്ങളിൽ വ്യക്തത നൽകാമോ എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഒന്നും പറയില്ല എന്നായിരുന്നു നടിയുടെ മറുപടി. ഞാൻ ഇതിൽ പ്രതികരണം തരില്ല. ഞാൻ എന്റെ കരിയർ ആരംഭിച്ചത് പതിനാറാം വയസിലാണ്. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല.
ചിലപ്പോൾ എന്നെ എയറിൽ കയറ്റിയേനെ. കാരണം എങ്ങനെ പെരുമാറണം എന്ന് പോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. ഒരു നടിയെന്ന നിലയിൽ എനിക്ക് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാൻ കരുതുന്നു.
അതുകൊണ്ട് തന്നെ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാൻ ഒന്നും പറയില്ല-സ്വാതി റെഡ്ഡി പറഞ്ഞു. മാസങ്ങൾക്ക് മുൻപ് മറ്റൊരു അഭിമുഖത്തിൽ ഇതേക്കുറിച്ച് ചോദിച്ചപ്പോഴും തനിക്ക് ഒന്നും പറയാനില്ലെന്ന് തന്നെയായിരുന്നു സ്വാതിയുടെ മറുപടി.
ഇതുവരെയും ഇക്കാര്യത്തിൽ സ്വാതി വ്യക്തമായൊരു മറുപടി നൽകിയിട്ടില്ലെന്നത് ആരാധകരുടെ സംശയം ബലപ്പെടുത്തുന്നുണ്ട്. മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റാണ് വികാസ്. പൊതു സുഹൃത്തു വഴി പരിചയപ്പെട്ട ഇരുവരും അധികം വൈകാതെ പ്രണയത്തിലാവുകയായിരുന്നു. വിവാഹം വരെ പ്രണയം മറച്ചുവയ്ക്കാൻ സ്വാതിക്ക് സാധിച്ചിരുന്നു. 2018 ഓഗസ്റ്റ് 30ന് ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം.
ഏതാനും നാളുകൾക്കിടെ തെന്നിന്ത്യൻ സിനിമ രംഗത്തുനിന്നു നിരവധി വിവാഹമോചന വാർത്തകളാണ് പുറത്തു വന്നത്. സാമന്ത-നാഗാർജുന, ധനുഷ്-ഐശ്വര്യ, തെലുങ്ക് നടനും നിർമാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും നടിയുമായ നിഹാരിക കോനിഡേല… അങ്ങനെ പോകുന്നു ആ പട്ടിക. അക്കൂട്ടത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ചർച്ചയാകുന്ന ഒന്നാണ് നടി സ്വാതി റെഡ്ഢിയുടെ വിവാഹമോചനം.
ഒരു വർഷത്തിലേറെയായി സ്വാതി റെഡ്ഡിയുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാണ്. വിവാഹ ചിത്രങ്ങളും ഭർത്താവിന്റെ ചിത്രങ്ങളും സ്വാതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്നു ഡിലീറ്റ് ചെയ്തത് മുതലാണ് ഇരുവരും വിവാഹബന്ധം വേർപെടുത്തുന്നു എന്ന ചർച്ചകൾ സജീവമായത്.
2018 ലാണ് സ്വാതിയുംവികാസ് വാസുവും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഭർത്താവിനൊപ്പം സ്വാതി വിദേശത്തേക്ക് പോയിരുന്നു. ഏതാനും നാൾ കഴിഞ്ഞ് തിരികെ ഇന്ത്യയിലേക്ക് എത്തുകയും വീണ്ടും കരിയറിൽ സജീവമാവുകയായിരുന്നു.
അതിനിടയിലാണ് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ നിന്നൊക്കെ പിൻവലിച്ചത്. തുടർന്നാണ് അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും പിരിയാൻ തീരുമാനിച്ചു എന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.
എന്നാൽ സ്വാതിയോ നടിയുമായി അടുപ്പമുള്ളവരോ ഭര്‍ത്താവോ ഇതേക്കുറിച്ച് ഇതുവരെ വ്യകതമായൊരു പ്രതികരണം നടത്തിയിട്ടില്ല.
ഇപ്പോഴിതാ വിവാഹമോചനം സംബന്ധിച്ച ചോദ്യത്തിന് സ്വാതി നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. പുതിയ ചിത്രമായ മന്ത് ഓഫ് മധു എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ സ്വാതി നടത്തിയ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.
വിവാഹമോചന അഭ്യൂഹങ്ങളിൽ വ്യക്തത നൽകാമോ എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഒന്നും പറയില്ല എന്നായിരുന്നു നടിയുടെ മറുപടി. ഞാൻ ഇതിൽ പ്രതികരണം തരില്ല. ഞാൻ എന്റെ കരിയർ ആരംഭിച്ചത് പതിനാറാം വയസിലാണ്. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല.
ചിലപ്പോൾ എന്നെ എയറിൽ കയറ്റിയേനെ. കാരണം എങ്ങനെ പെരുമാറണം എന്ന് പോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. ഒരു നടിയെന്ന നിലയിൽ എനിക്ക് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.
ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് തന്നെ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാൻ ഒന്നും പറയില്ല-സ്വാതി റെഡ്ഡി പറഞ്ഞു. മാസങ്ങൾക്ക് മുൻപ് മറ്റൊരു അഭിമുഖത്തിൽ ഇതേക്കുറിച്ച് ചോദിച്ചപ്പോഴും തനിക്ക് ഒന്നും പറയാനില്ലെന്ന് തന്നെയായിരുന്നു സ്വാതിയുടെ മറുപടി.
ഇതുവരെയും ഇക്കാര്യത്തിൽ സ്വാതി വ്യക്തമായൊരു മറുപടി നൽകിയിട്ടില്ലെന്നത് ആരാധകരുടെ സംശയം ബലപ്പെടുത്തുന്നുണ്ട്. മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റാണ് വികാസ്. പൊതു സുഹൃത്തു വഴി പരിചയപ്പെട്ട ഇരുവരും അധികം വൈകാതെ പ്രണയത്തിലാവുകയായിരുന്നു. വിവാഹം വരെ പ്രണയം മറച്ചുവയ്ക്കാൻ സ്വാതിക്ക് സാധിച്ചിരുന്നു. 2018 ഓഗസ്റ്റ് 30ന് ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം