കാവേരി നദീജല തർക്കം: കർണാടകയിൽ ബന്ദ് ; സംഘർഷത്തെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കി

തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് നടക്കുന്ന ബന്ദിനെത്തുടർന്ന്  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് 44 വിമാനങ്ങൾ റദ്ദാക്കി. വിവിധ കര്‍ഷക സംഘടനകള്‍ ഉൾപ്പെടുന്ന കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കുതയാണ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വിമാനങ്ങൾ റദ്ദാക്കിയതെന്നും യാത്രക്കാരെ യഥാസമയം അറിയിച്ചിട്ടുണ്ടെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു. എന്നാൽ കർണാടകയിലെ ബന്ദിന്റെ പശ്ചാത്തലത്തിൽ നിരവധി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കിയതിനാലാണ് വിമാന സർവീസ് റദ്ദാക്കിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. 

അതേസമയം വിമാനത്താവളത്തിന്റെ പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ അഞ്ച് കന്നഡ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത അഞ്ച് പേരും എയർപോർട്ടിലേക്ക് പ്രവേശിക്കുന്നതിനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരാണെന്ന് വൃത്തങ്ങൾ പറഞ്ഞു.

ഡല്‍ഹിയില്‍ ഇനി അഫ്ഗാന്‍ എംബസിയില്ല; വിദേശകാര്യമന്ത്രാലയത്തിന് കത്ത്

കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകളും ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തെ സാധാരണ ജനജീവിതത്തെ കൂടുതലായി ബാധിച്ചു.കന്നഡ ഒക്കൂത എന്ന സംഘടനയുടെ ഭാഗമായ കർണാടക സംരക്ഷണ വേദികെ, കന്നഡ ചളവലി (വാതൽ പക്ഷ) തുടങ്ങിയ കർഷക സംഘടനകളാണ് ബന്ദിന് ആഹ്വനം ചെയ്തിരിക്കുന്നത്. സംസ്ഥാനവ്യാപകമായി നടത്തുന്ന ബന്ദ് രാവിലെ മുതൽ വൈകുന്നേരം വരെയാണ്. ബന്ദിന് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും കർണാടകയിലെ ഹോട്ടൽ, ഓട്ടോറിക്ഷ, ഹെയിൽ റൈഡേഴ്സ് അസോസിയേഷനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads–  Join ചെയ്യാം