ഡൽഹി : ഉത്തർപ്രദേശിലെ മധുരയില്‍ ട്രെയിന്‍ അപകടമുണ്ടായത് ജീവനക്കാരന്റെ അശ്രദ്ധമൂലമെന്ന് കണ്ടെത്തല്‍. ട്രെയിന്‍ എന്ജിന് ക്യാബില്‍ കയറിയ ഉദ്യോഗസ്ഥന് അശ്രദ്ധമായി ട്രെയിന്‍ ഓപ്പറേറ്റ് ചെയ്തതാണ് അപകടത്തിനിടയാക്കിയത്.
സ്റ്റേഷനിലേക്ക് വന്ന ട്രെയിന്‍ അബദ്ധത്തില്‍ പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ജീവനക്കാരൻ അശ്രദ്ധമായി ട്രെയിൻ ഓപ്പറേറ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടകാരണം വ്യക്തമായത്.
ചൊവ്വാഴ്ചയാണ് മഥുര ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ പാഞ്ഞുകയറി അപകടമുണ്ടായത്. ലോക്കോ പൈലറ്റ് ഇറങ്ങിയ ശേഷം മറ്റൊരു ജീവനക്കാരന് ക്യാബിനിൽ കയറുന്നത് വീഡിയോയിൽ കാണാം.
വിഡിയോകോളില്‍ സംസാരിച്ചുകൊണ്ടാണ് ജീവനക്കാരന് എത്തുന്നത് . ശേഷം തന്റെ ബാഗ് എഞ്ചിൻ ത്രോട്ടിലിൽ വയ്ക്കുന്നു. പിന്നീടും സംസാരം തുടരുന്നു.
read more വാക്കുതർക്കം :ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു
ബാഗിന്റെ സമ്മര്‍ദ്ദത്തില്‍ ത്രോട്ടില്‍ മുന്നോട്ട് നീങ്ങിയത് ശ്രദ്ധിക്കാതെ ജീവനക്കാരന് ഫോണില്‍ മുഴുകിയിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം.പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ ഇടിച്ചുകയറിയപ്പോഴാണ് ജീവനക്കാരനും അത് ശ്രദ്ധിക്കുന്നത്. ട്രെയിൻ നിർത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് റെയില്‍വേ വിലയിരുത്തി. അപകടത്തിന് പിന്നാലെ ലോക്കോ പൈലറ്റും നാല് ടെക്നിക്കൽ സ്റ്റാഫും ഉൾപ്പെടെ അഞ്ച് ജീവനക്കാരെ റെയിൽവേ സസ്പെൻഡ് ചെയ്തിരുന്നു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് ട്രെയിനിൽ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം