ഡെന്‍മാര്‍ക്കില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള ശമ്പള മാനദണ്ഡം ഒക്റ്റോബര്‍ ഒന്നിനു പ്രാബല്യത്തില്‍

കോപ്പന്‍ഹേഗന്‍: വിദേശ രാജ്യങ്ങളില്‍നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ഡെന്‍മാര്‍ക്ക് പ്രഖ്യാപിച്ച പുതിയ ശമ്പള മാനദണ്ഡം ഒക്റ്റോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. കോണ്‍ഫെഡറേഷന്‍ ഓഫ് ഡാനിഷ് എംപ്ളോയേഴ്സ്, അഥവാ സിരി പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ മൂന്നു മാസം കൂടുമ്പോള്‍ പുതുക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രതിമാസം 67,812.50 ഡാനിഷ് ക്രോണ്‍ ആണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ ശമ്പള പരിധി. നാമമാത്രമായ ശമ്പളത്തില്‍ വിദേശ ജോലിക്കാരെ ചൂഷണം ചെയ്യാനുള്ള സാധ്യത കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

also read.. കാൽപ്പന്തിൽ പെൺകരുത്ത് തീർത്ത് പുതുശേരി സ്കൂൾ

ഒക്റ്റോബര്‍ ഒന്നിനു ശേഷം അപേക്ഷിക്കുന്നവരെ സംബന്ധിച്ച് ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ വരുമാനമായിരിക്കും കണക്കിലെടുക്കുക. അതേസമയം, പുതിയ അപേക്ഷകര്‍ക്കു മാത്രമല്ല, പെര്‍മിറ്റ് പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കും ഇതു ബാധകമായിരിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News