കോഴിക്കോട്: നബിദിന പരിപാടികള്‍ക്ക് നിപ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖും ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായിലുമാണ് കളക്ടര്‍ക്ക് നിവേദനം നല്‍കിയത്. എം.കെ രാഘവന്‍ എം.പിയും സംഘത്തിലുണ്ടായിരുന്നു.
നിപ്പ ഭീതി പൂര്‍ണമായും ഒഴിവാവുകയും, കണ്ടൈന്‍മെന്റ് സോണുകള്‍ പൂര്‍ണമായി നീക്കം ചെയ്യുകയും, സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളെല്ലാം പതിവുപോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ നബിദിന പരിപാടികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടതെന്ന് ലീഗ് അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ പല പ്രദേശങ്ങളിലും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അവ്യക്തത നില നില്‍ക്കുന്നുണ്ടെന്നും ജനങ്ങളുടെ ആശങ്കയിലും പ്രയാസത്തിലും അടിയന്തിരമായി ഇടപെട്ട് നിയന്ത്രണങ്ങളോട് കൂടിയെങ്കിലും നബിദിന റാലി ഉള്‍പ്പടെയുള്ള പരിപാടികള്‍ക്ക് അനുമതി നല്‍കണമെന്നും കളക്ടറോട് അഭ്യര്‍ത്ഥിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















