തിരുവനന്തപുരം: സംസ്ഥാന കൗൺസിലിലെ വിമർശനങ്ങൾക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ. വിമർശനം സ്വാഭാവികമെന്നും ഇന്ന് വാഴ്ത്തിപ്പാടുന്ന പല സർക്കാരുകൾക്കെതിരെയും പണ്ട് വിമർശനമുണ്ടായിട്ടുണ്ടെന്നും കാനം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പരിമിതികൾ ഇപ്പോഴുണ്ട്. പ്രതിപക്ഷമുൾപ്പടെ പൊതു ശത്രുവായി കണ്ട് സർക്കാരിനെതിരെ നിൽക്കുന്നു. അതിനൊപ്പം ചേരാൻ സി.പി.ഐക്ക് ആവില്ലെന്നും കാനം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അകമ്പടി ഉൾപ്പടെയുള്ള വിഷയങ്ങളിൽ സി.പി.ഐക്ക് ഉപദേശിക്കാനാവില്ലെന്നും അതൊക്കെ ബന്ധപ്പെട്ടവർ സ്വയം മനസിലാക്കേണ്ട വിഷയമെന്നും കാനം കൂട്ടിച്ചേർത്തു.
സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന കൗൺസിലിൽ രംഗത്ത് വന്നിരുന്നു. സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമായെന്നും അത് തിരുത്താതെ മുന്നോട്ടു പോയിട്ട് കാര്യമില്ലെന്നും രണ്ടര വർഷം സർക്കാർ ഒന്നും ചെയ്തില്ലെന്നും മന്ത്രിമാർ മണ്ഡലം സദസിന് പോയിട്ട് ഒരു കാര്യവുമില്ലെന്നുമായിരുന്നു സി.പി.ഐയുടെ വിമർശനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















