കോഴിക്കോട്: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും പത്തനംതിട്ട സിഐടിയു ജില്ലാ മുൻ ഓഫീസ് സെക്രട്ടറിയും ആയുഷ് മിഷന് കീഴിൽ നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ പരാതിക്കാരന് ലഭിച്ച നിയമന ഉത്തരവ് മെയിൽ വ്യാജമെന്ന് മലപ്പുറം ഹോമിയോ ഡി.എം.ഒ ഹന്ന യാസ്മിൻ. നാഷണൽ ആയുഷ് മിഷന്റെ പേരിലുള്ള മെയിലിൽ ഉണ്ടായിരുന്ന എംബ്ലം നാഷണൽ ഹെൽത്ത് മിഷന്‍റേതാണെന്നും ഹന്ന യാസ്മിൻ പറഞ്ഞു.
മെയില്‍ ഐഡിയും വ്യാജമാണ്. പരാതിക്കാരന് ലഭിച്ച നിയമന ഉത്തരവ് ഔദ്യോഗിക രേഖയല്ലെന്നും അതിലേ ലോഗോ എന്‍.എച്ച്.എമ്മിന്റെയാണെന്നും ആയുഷ് മിഷന്‍ വിശദീകരിക്കുന്നു
ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവും പത്തനംതിട്ട സ്വദേശി അഖില്‍ സജീവും ചേര്‍ന്ന് 5 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. മലപ്പുറം സ്വദേശി ഹരിദാസ് എന്നയാളാണ് പരാതിക്കാരന്‍. ഹരിദാസിന്റെ മകന്റെ ഭാര്യയെ മെഡിക്കല്‍ ഓഫീസര്‍ ആയി നിയമിക്കാനാണ് പണം വാങ്ങിയതെന്നാണ് പരാതി. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത ആളിനെ എങ്ങനെ ജോലി നല്‍കാന്‍ ആകുമെന്നതാണ് ചോദ്യം. 37 പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്ളത്. പരാതിക്കാരന്റെ മരുമകളുടെ പേര് ഈ ലിസ്റ്റില്‍ ഇല്ല.
ഇതോടെ സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായി. വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ നടന്നിട്ടുണ്ടെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ കൂടുതല്‍ നടപടി ഉണ്ടായേക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















