ഒട്ടാവ: അഡോള്‍ഫ് ഹിറ്റ്ലറുടെ നാസിപ്പടയ്ക്കു വേണ്ടി രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത ആളെ പ്രകീര്‍ത്തിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ കാനഡ പാര്‍ലമെന്റ് സ്പീക്കര്‍ ആന്റണി റോട്ട രാജിവെച്ചു.
കഴിഞ്ഞയാഴ്ച യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലെന്‍സ്കി കനേഡിയന്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചപ്പോഴായിരുന്നു സ്പീക്കറുടെ നാസി പ്രശംസ. യുക്രേനിയന്‍ സൈനികനെ വീരനായകനായി പ്രകീര്‍ത്തിക്കുകയായിരുന്നു റോട്ട.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം റോട്ട മാപ്പ് പറഞ്ഞു. എന്നിട്ടും പ്രശ്നം തീര്‍ന്നില്ല. ഇതിന്റെ പേരില്‍ കാനഡയുടെ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയെ തന്നെ പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി. തുടര്‍ന്ന്, സര്‍ക്കാരിന്റെ ഭാവി മുന്നില്‍ക്കണ്ട് റോട്ടയോട് രാജിവയ്ക്കാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചെന്നാണ് സൂചന.
also read.. ലോകത്തെ നയിക്കേണ്ടത് നാനാത്വത്തിലെ ഏകത്വം: മാര്‍പാപ്പ
98 കാരനായ യാരോസ്ളാവ് ഹുങ്കയെ ആണ് സ്പീക്കര്‍ ഹിറോ ആയി അവതരിപ്പിച്ചത്. രണ്ടാം ലോക യുദ്ധത്തില്‍ യുക്രേനിയന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ യുക്രേനിയന്‍~കനേഡിയന്‍ യുദ്ധ വീരന്‍ എന്നാണ് ഹുങ്കയെ അദ്ദേഹം വിശേഷിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|
|
|
|