ഒരിടവേളയ്‌ക്ക് ശേഷം തെന്നിന്ത്യൻ സൂപ്പര്‍നടി അനുഷ്‌ക ഷെട്ടി പ്രധാന കഥാപാത്രമായിയെത്തിയ ചിത്രമാണ് ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’.ഏറെ ആരാധകരുള്ള നടിയുടെ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ 50 കോടി ക്ലബിലെത്തിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്തയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് പി. മഹേഷ് ബാബുവാണ്. യുവി ക്രിയേഷൻസാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ബജറ്റ് വെറും 12.5 കോടി രൂപയായിരുന്നു. ഇപ്പോള്‍ 50 കോടി ക്ലബിലെത്തി നില്‍ക്കുമ്പോള്‍ വലിയ വിജയമായി മാറിയിരിക്കുകയാണ് മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി.
ഷാരൂഖ് ചിത്രം ജവാന്റെ റിലീസിനൊപ്പമാണ് ഈ ചിത്രവും പ്രദര്‍ശനത്തിന് എത്തിയത്. എന്നിട്ടും 50 കോടി ക്ലബില്‍ ഇടം നേടി എന്നത് വിജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നു. അനുഷ്‌ക-നവീൻ എന്നിവരുടെ കെമിസ്ട്രി വര്‍ക്കായതാണ് ചിത്രം വൻ വിജയമായി മാറാൻ കാരണം.
അതേസമയം അനുഷ്‌ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ‘നിശബ്ദം’. ഹേമന്ത് മധുകര്‍ ആണ് ചിത്രം ഒരുക്കിയത്. ‘സാക്ഷി’ എന്ന കഥാപാത്രത്തെ ‘നിശബ്ദമെന്ന’ ചിത്രത്തില്‍ അവതരിപ്പിച്ച നടിയ്‌ക്ക് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഏറെ പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‌ക ഷെട്ടിയുടെ കഥാപാത്രത്തിന് തന്നെയായിരുന്നു ചിത്രത്തില്‍ പ്രാധാന്യം ഉണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















