കൽപ്പറ്റ: വയനാട് തിരുനെല്ലി പഞ്ചായത്തിൽപ്പെട്ട പനവല്ലിയിലും സമീപപ്രദേശങ്ങളിലും ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന കടുവ പിടിയിൽ. വനംവകുപ്പ് സ്ഥാപിച്ചിരുന്ന കെണിയിൽ രാത്രി എട്ടോടെയാണ് കടുവ അകപ്പെട്ടത്.
കടുവയെ മയക്കുവെടി വെയ്ക്കാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. എന്നാല്‍ രണ്ട് ദിവസം തെരഞ്ഞിട്ടും കടുവയെ മയക്കുവെടി വയ്ക്കാൻ കിട്ടിയിരുന്നില്ല. ദൗത്യം നീളുമെന്നു തോന്നിയ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി കടുവ കൂട്ടിലായത്. പ്രാഥമിക വൈദ്യ പരിശോധനകൾ നടത്തിയ ശേഷം കടുവയെ മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.
സെപ്റ്റംബർ 22-ന് പനവല്ലി പുഴക്കര കോളനിയിലെ കയമ എന്നയാളുടെ വീട്ടിനുള്ളിൽ കടുവ കയറിയതോടെ ജനങ്ങൾ ആശങ്കയിലായിരുന്നു. കയമയുടെ വീട്ടിലുണ്ടായിരുന്നവർ കടുവ വരുന്നതുകണ്ട് മച്ചിന് മുകളിൽ കയറിയതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഈ സംഭവത്തിന് പിന്നാലെയാണ് കടുവയെ പിടികൂടുന്നതിനായി ആദണ്ട, സർവാണി, പുഴക്കര എന്നിവിടങ്ങളിലായി വനംവകുപ്പ് മൂന്നു കൂടുകൾ സ്ഥാപിച്ചത്.
ജൂൺ 23നും പനവല്ലിയിൽ കടുവ കൂട്ടിലായിരുന്നു. അന്ന് പിടിച്ച കടുവയെ വയനാട് വന്യജീവി സാങ്കേതത്തിൽ തുറന്നു വിട്ടിരുന്നു. അതേ കടുവ തന്നെയാണ് വീണ്ടും നാട്ടിൽ ഇറങ്ങിയത് എന്നാണ് സംശയം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















