പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെതിരേ പാര്‍ട്ടിയില്‍ നടപടിക്ക് വന്നേക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്തു ജയനു തുടരാനാകുമോയെന്നതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാകും. ഇന്നും ബുധനാഴ്ചയുമായി ചേരുന്ന സംസ്ഥാന സംസ്ഥാന കൗണ്‍സിലില്‍ ഇതു സംബന്ധിച്ച തീരമാനം ഉണ്ടായേക്കും.
അടൂരില്‍ വീടിനു സമീപം ആറു കോടി രൂപയുടെ ഫാം സ്വന്തമാക്കിയത് ഉള്‍പ്പെടെയുള്ള പരാതികളാണ് ജയനെതിരേ ഉയര്‍ന്നത്. പാര്‍ട്ടിയുടെ യുവജനവിഭാഗം നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായി ശ്രീനാദേവി കുഞ്ഞമ്മയാണ് ഇതു സംബന്ധിച്ച് ആദ്യ പരാതി സംസ്ഥാന നേതൃത്വത്തിനു നല്‍കിയത്. പാർട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയാണ് ജയന്. വിഷയത്തിൽ ജയനോട് വിശദീകരണം തേടാന്‍ സംസ്ഥാന നിര്‍വാഹകസമിതിയോഗം തീരുമാനിച്ചിരുന്നു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് ലോക്സഭ തെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കുന്ന തൃശ്ശൂർ സീറ്റിനെ ബാധിക്കുമെന്ന് സിപിഐ നേതാക്കൾക്കിടയിൽ ആശങ്കയുണ്ട്. ഇക്കാര്യം ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ നേതാക്കൾ പങ്കുവച്ചു. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് വീഴ്‌ചയുണ്ടായെന്നും വിമർശനം ഉയർന്നു. സംസ്ഥാന നേതൃത്വം തിരുത്തൽ ശക്തിയാകുന്നില്ലെന്നും മുൻകാലങ്ങളിൽ ഭരണം നോക്കാതെ പാർട്ടി മുന്നണിയിൽ തിരുത്തൽ ശക്തിയായെന്നും നേതാക്കൾ പറഞ്ഞു. പാർട്ടിയുടെ മുഖം നഷ്ടമായെന്നും വിമർശനം ഉയർന്നു.
അതേസമയം യോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാൻ പാടില്ലായിരുന്നുവെന്നാണ് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടത്. അരനൂറ്റാണ്ടായി യുഡിഎഫ് ജയിക്കുന്ന മണ്ഡലത്തിൽ എൽഡിഎഫ് ജയിക്കുമെന്ന് പറയുന്നത് മണ്ടത്തരമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. യോഗത്തിൽ വിഭാഗീയ പ്രവർത്തനം നടന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പാലക്കാട് തൃത്താല മണ്ഡലം കമ്മിറ്റി പിരിച്ചുവിടാനും തീരുമാനമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















