മലപ്പുറം: മഞ്ചേരിയിലെ പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിന്‍റെ റെയ്ഡ്. മഞ്ചേരി ഗ്രീൻ വാലിയിലാണ് ഇ.ഡിയുടെ പരിശോധന നടന്നത്. ട്രസ്റ്റിനു മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിലാണ് റെയ്ഡ് നടക്കുന്നത്.
മുൻ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്‌ദുല്‍ ജലീല്‍, കാരാപറമ്ബ് സ്വദേശി ഹംസ, അരീക്കോട് സ്വദേശി നൂറുല്‍ അമീൻ എന്നിവരുടെ വീട്ടിലാണ് റെയ്ഡ്. പൊലീസ് സംഘവും ഇവര്‍ക്കൊപ്പമുണ്ട്. എൻഐഎ നേരത്തേ ഗ്രീൻ വാലി സീല്‍ ചെയ്തിരുന്നു.
കേരളത്തിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം വന്നുവെന്ന വിവരത്തിലാണ് പരിശോധന നടക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















