ഇ ഡിക്ക് പ്രത്യേക അധികാരങ്ങൾ അനുവധിക്കപ്പെട്ട 2022 ലെ വിധിയാണ് പരിശോധിക്കാന്‍ സുപ്രീകോടതി തീരുമാനിച്ചത്. ഇതിനായി മൂന്നംഗ ബെഞ്ചും രൂപീകരിച്ചു. ജസ്റ്റിസ് എസ് കെ കൗള്‍ , ജസ്റ്റീസ് സഞ്ജീവ് ഖന്ന , ജസ്റ്റീസ് ബെല എം ത്രിവേദി എന്നിവരാണ് വിധി പുനഃപരിശോധിക്കുന്ന ബഞ്ചിലുണ്ടാകുക. ഒക്ടോബർ 18 ന് പുനഃപരിശോധന ഹർജികൾ പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇ ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്തുള്ള 245 ഹർജികളിൽ തീർപ്പ് കൽപിച്ചാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പ്രത്യേക അധികാരം ശരിവെച്ചത്. കള്ളപ്പണ നിയമപ്രകാരം അറസ്റ്റ്, കണ്ടുകെട്ടൽ ഉൾപ്പെടെയുള്ളവയിൽ സവിശേഷമായ അധികാരങ്ങൾ കോടതി നിലനിർത്തിയത് ഇ ഡിക്ക് വലിയ നേട്ടമായി. വിധി മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന വിമർശനം ഉയർന്നു. വിധിയോടെ പ്രതിപക്ഷ പാർട്ടി നേതാകൾക്കെതിരെ കേന്ദ്രം ഇ ഡിയെ ഉപയോഗിച്ചുള്ള നീക്കം ശക്തമാക്കിയെന്ന ആരോപണവും ഉയർന്നു. ഇക്കാര്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹർജികൾ എത്തിയത്.
ഭീകരവാദത്തോടും വിഘടന വാദത്തോടും ഒരുതരത്തിലും ഇന്ത്യ അനുകൂലമല്ല : എസ് ജയശങ്കർ
ഇ ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്തുള്ള 245 ഹർജികളിൽ തീർപ്പ് കൽപിച്ചാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പ്രത്യേക അധികാരം ശരിവെച്ചത്. കള്ളപ്പണ നിയമപ്രകാരം അറസ്റ്റ്, കണ്ടുകെട്ടൽ ഉൾപ്പെടെയുള്ളവയിൽ സവിശേഷമായ അധികാരങ്ങൾ കോടതി നിലനിർത്തിയത് ഇ ഡിക്ക് വലിയ നേട്ടമായി. വിധി മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന വിമർശനം ഉയർന്നു. വിധിയോടെ പ്രതിപക്ഷ പാർട്ടി നേതാകൾക്കെതിരെ കേന്ദ്രം ഇ ഡിയെ ഉപയോഗിച്ചുള്ള നീക്കം ശക്തമാക്കിയെന്ന ആരോപണവും ഉയർന്നു. ഇക്കാര്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹർജികൾ എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം