വയനാട്: കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വയനാട് ജില്ലയുടെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള ചേരമ്പാടി കോരഞ്ചാലിലാണ് സംഭവം നടന്നത്.
കാട്ടാന ആക്രമണം നടന്ന സ്ഥലം തമിഴ്നാട് അതിർത്തിക്കുള്ളിലാണ്. ചേരമ്പാടി സ്വദേശി കുമാരൻ എന്ന 45 കാരനാണ് കൊല്ലപ്പെട്ടത്. ചേരമ്പാടി ചപ്പന്തോടുള്ള വീട്ടിൽ ചേരമ്പാടിയിലേക്ക് നടന്നുപോവുകയായിരുന്നു കുമാരൻ.
ഈ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുമാരൻ മരണമടഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തമിഴ്നാട് പൊലീസും തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
also read.. രാജ്യത്തെ സ്കൂൾവിദ്യാഭ്യാസ സിലബസിൽ സംരംഭത്തെ കുറിച്ച് പഠനം നിർബന്ധമാക്കണം, എൻസിഡിസി പ്രമേയം പാസാക്കി
സ്ഥിരമായി കാട്ടാന ശല്യമുള്ള മേഖലയാണ് ഇവിടം. 2023 ജൂലൈ മാസത്തിൽ തദ്ദേശവാസിയായിരുന്ന ഒരു യുവതി ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം