കോഴിക്കോട്: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ സിലബസിൽ സംരംഭകത്വത്തെ കുറിച്ചുള്ള പഠനം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻസിഡിസി) പ്രമേയം പാസ്സാക്കി.
നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ബ്രിട്ടീഷുകാർ നടപ്പിലാക്കിയ പഠനരീതി ആണെന്നും നൂതന സാങ്കേതിക വിദ്യകളും സംവിധാനങ്ങളും ഉള്ള ഈ കാലഘട്ടത്തിലും അതുതന്നെ പിന്തുടരുന്ന രീതി മാറ്റണമെന്നും എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർപറഞ്ഞു.
വിദേശ രാജ്യങ്ങൾ പിന്തുടരുന്ന പഠനത്തിനൊപ്പം പണം കണ്ടെത്തുന്ന വിദ്യാർത്ഥി സമൂഹത്തെ വളർത്താനും പണമിടപാടുകളെ കുറിച് ബോധവാന്മാരാക്കാനും വിദ്യാഭ്യാസത്തിന് സാധ്യമാവണമെന്ന് എൻ സി ഡി സി ഫാക്കൾട്ടിയായ ബിന്ദു ജേക്കബ് പറഞ്ഞു. പഠനത്തിനൊപ്പം കച്ചവടവും ഭാഗമാക്കിയ സ്കൂളുകൾ കേരളത്തിൽ ഉണ്ടെന്ന് എൻ സി ഡി സി ഫാക്കൾട്ടിയായ ഷക്കില വഹാബ് ചൂണ്ടികാട്ടി.
also read.. കോഴിക്കോട് കല്ലാച്ചിയിൽ 17കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു
സ്കൂൾ കാലം മുതൽ തന്നെ സ്വയം ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്താനും സ്വയം സംരംഭകരവാനുമുള്ള പരിശീലനം നൽകണമെന്നും അത് സമൂഹത്തിൽ കൂടുതൽ ജോലി സാദ്ധ്യതകൾ ഉണ്ടാക്കാൻ സഹായിക്കുമെന്നും ഇവാലുവേറ്റർമാരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ എന്നിവർ പറഞ്ഞു.
നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻസിഡിസി ) ഇന്ത്യയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം