അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.
ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങള്‍, കൃത്യ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയതും ദുഷിച്ചതുമായ മത്സ്യമാംസങ്ങള്‍, എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍, മാനസിക സംഘര്‍ഷം, തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
also read.. 7378 വനിതകൾ ഉൾപ്പെട 10,482 വിദേശികളെ സൗദി നാടുകടത്തി
ഒന്ന്…
അസിഡിറ്റിയെ ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കാനും ശ്രദ്ധിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ കഴിക്കുന്നത് നല്ലതാണ്.
രണ്ട്…
ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
മൂന്ന്…
ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.
നാല്…
ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ സിട്രസ് പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്.
അഞ്ച്…
കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ആറ്…
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കുക.
ഏഴ്…
ചിലരില്‍ ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
എട്ട്…
ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് വയറിന്റെ ആരോഗ്യത്തിന് നല്ലത്.
ഒമ്പത്…
ചിലര്‍ക്ക് അച്ചാറുകള്‍ കഴിക്കുന്നതും അസിഡിറ്റി ഉണ്ടാക്കാം. അവയും കഴിക്കാതിരിക്കുക.
പത്ത്…
ഭക്ഷണത്തിന് ശേഷം ഗ്രാമ്പു വായിലിട്ട് ചവക്കുന്നത് അസിഡിറ്റി നിയന്ത്രിക്കാന്‍ സഹായിക്കും. ദഹനത്തെ സഹായിക്കാൻ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം