തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം. സർക്കാരിന്റെ മുൻഗണന മാറ്റണമെന്നും സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
മുമ്പ് പല മുഖ്യമന്ത്രിമാരും കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിന് തയാറാകുന്നില്ലെന്നാണ്
എക്സിക്യൂട്ടീവിൽ ഉയർന്ന ചോദ്യം. പാർട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. സർക്കാരിൽ ധൂർത്തെന്നും എക്സിക്യൂട്ടിവ് അംഗങ്ങൾ വിമർശിച്ചു.
സഹകരണ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിക്ഷേപകർക്ക് പണം മടക്കിക്കൊടുക്കുകയാണ് വേണ്ടതെന്നും, പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സിപിഐയുടെ കൈവശമുള്ള ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുകയാണ്. പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവർത്തനം അവതാളത്തിലാണ്. ചെലവുചുരുക്കലിനെക്കുറിച്ച് ആവർത്തിക്കുമ്പോഴും സർക്കാരിന്റെ ധൂർത്ത് വർധിക്കുകയാണ്. സഹകരണ മേഖലയിലെ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. നിക്ഷേപകർക്ക് പണം മടക്കിക്കൊടുക്കുകയാണ് വേണ്ടത്. പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നും വിമർശനമുയർന്നു.
സർക്കാരിന്റെ മുൻഗണന മാറ്റണാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉയര്‍ന്നൊരു പ്രധാന നിര്‍ദ്ദേശം. ഇപ്പോഴത്തെ മുൻഗണന ഇടത് സർക്കാരിന് ചേർന്നതല്ല. തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. അല്ലാത്തപക്ഷം വലിയ തിരിച്ചടി ഉണ്ടാകുമെന്നും സിപിഐയിൽ വിമർശനമുണ്ടായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















