കൊച്ചി : പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന സെൽ ബസ് നിരത്തിലിറക്കി. രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ടാറ്റ മോട്ടോഴ്സ് രണ്ട് ഹൈഡ്രജൻ ഇന്ധന സെൽ ബസുകളാണ് ആദ്യ ഘട്ടത്തിൽ കൈമാറിയിരിക്കുന്നത്. മികച്ചതും ഹരിതവുമായ യാത്ര സംവിധാനങ്ങളുമായി ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിജ്ഞാബദ്ധതയിൽ ഒരു വലിയ മുന്നേറ്റമാണ് ഇതിലൂടെ സാധ്യമാക്കിയിരിക്കുന്നത്. കേന്ദ്ര പെട്രോളീയം പ്രകൃതി വാദക മന്ത്രി ഹർദീപ് സിംഗ് പൂരി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ എസ്.എം വൈദ്യ, ടാറ്റ മോട്ടോഴ്സ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫീസറുമായി രാജേന്ദ്ര പെട്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സർക്കാരിന്റെ പുരോഗമന നയങ്ങളുടെ ഫലമാണ് ഈ സുപ്രധാന ചുവടുവെപ്പെന്ന് ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് അഭിപ്രായപ്പെട്ടു. “ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഭാവിയെ മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികളിലും ടാറ്റ മോട്ടോഴ്‌സിന്റെ ഗവേഷണ-വികസന മികവിലുമൂന്നി ഐഒസിഎല്ലിന് ഹൈഡ്രജൻ ഇന്ധന സെൽ ബസ് കൈമാറുന്നത് സർക്കാരിന്റെ പുരോഗമന നയങ്ങൾ നടപ്പാക്കുന്നതിൽ സുപ്രധാന ചുവടുവെപ്പാണ്. ഞങ്ങളുടെ പങ്കാളികളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. ടാറ്റ മോട്ടോഴ്‌സിൽ, ഞങ്ങൾ എല്ലായ്പ്പോഴും രാഷ്ട്രനിർമ്മാണത്തിന് മുൻഗണന നൽകുന്നു. കൂടാതെ രാജ്യത്ത് സുസ്ഥിരവും സുരക്ഷിതവുമായ യാത്ര സംവിധാനത്തിന്റെ ആഗോള മെഗാട്രെൻഡിന് നേതൃത്വം നൽകുന്നു. ഈ ബസ്സുകളുടെ വിതരണം ഇന്ന് അന്തർ-സിറ്റി ബഹുജന പൊതുഗതാഗതത്തിൽ ഒരു പുതിയ യുഗത്തെ അറിയിക്കുകയും സുസ്ഥിര മൊബിലിറ്റിയുടെ അഭിലാഷം നിറവേറ്റുന്നതിനുള്ള മറ്റൊരു ചുവടുവെപ്പ് അടയാളപ്പെടുത്തുകയും ചെയ്യുന്നു. നവയുഗ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും പൊരുത്തപ്പെടുത്തുന്നതിനുമുള്ള സജീവമായ പ്രവർത്തനങ്ങളിലൂടെ, നാളത്തെ ഇന്ത്യയുടെ ഇന്നത്തെ മൊബിലിറ്റി ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ചരക്കിനും ആളുകൾക്കും ഭാവിയിൽ തയ്യാറുള്ള ഗതാഗത പരിഹാരങ്ങൾ ഞങ്ങൾ സൃഷ്ടിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
2021ൽ ഹൈഡ്രജൻ അധിഷ്ഠിതമായ PEM ഇന്ധന സെൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ വിലയിരുത്തുന്നതിന് 15 ഹൈഡ്രജൻ ഇന്ധന സെൽ ബസുകൾക്കുള്ള നിർമാണ ടെൻഡർ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നും ടാറ്റ മോട്ടോഴ്സ് നേടിയിരുന്നു. നഗര യാത്രകൾക്ക് ഈ ബസുകളുടെ സാധ്യത ബഹുജന ഗതാഗത പരിഹാരമായി വിലയിരുത്തേണ്ടതുണ്ട്.
ടാറ്റ മോട്ടോഴ്സിന്റെ പൂനെയിലെ ലോകോത്തര ഗവേഷണ-വികസന കേന്ദ്രത്തിലെ ഒരു സമർപ്പിത ലാബിൽ നിർമ്മിച്ച ഈ 12 മീറ്റർ നീളമുള്ള ബസുകൾ, ലോ-ഫ്‌ളോർ ഡിസൈനിൽ എളുപ്പത്തിൽ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. 35 യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കും. റോഡ് ടെസ്റ്റുകളടക്കമുള്ള പരീക്ഷണ ഓട്ടം വിജയകരമാക്കിയ ശേഷമാണ് വാഹനം നിരത്തിലെത്തുന്നത്. നൂതന ഹൈഡ്രജൻ അധിഷ്‌ഠിത പ്രോട്ടോൺ എക്‌സ്‌ചേഞ്ച് മെംബ്രൺ (പിഇഎം) ഫ്യുവൽ സെൽ സാങ്കേതികവിദ്യയെ ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിന്, പ്രശസ്ത വ്യവസായ പങ്കാളികളുമായും ഗവേഷണ സ്ഥാപനങ്ങളുമായും സഹകരിച്ചുള്ള സമീപനത്തിൽ നിന്നാണ് ടാറ്റ മോട്ടോഴ്‌സ് വൈദഗ്ധ്യവും അനുഭവവും നേടിയത്.
അത്യാധുനികവും നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതവുമായ പുതുതലമുറ സീറോ എമിഷൻ ഫ്യൂവൽ സെൽ പവർഡ് ബസുകൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നൽകുന്നതിൽ ടാറ്റ മോട്ടോഴ്‌സ് അഭിമാനിക്കുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫീസറുമായി രാജേന്ദ്ര പെട്കാർ പറഞ്ഞു. “ഇന്ത്യയിലെ ഹരിത യാത്രസംവിധാനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണിത്, ഊർജ വാഹകനെന്ന നിലയിൽ ഹൈഡ്രജന്റെ ശക്തമായ സാധ്യതകൾ ഉപയോഗപ്പെടുത്തി, ഗതാഗത മേഖലയിൽ ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തുടക്കമിടുന്നു. 350-ബാർ ഹൈഡ്രജൻ സ്റ്റോറേജ് സിസ്റ്റം, 70 കിലോവാട്ട് ഫ്യുവൽ സെൽ സ്റ്റാക്ക്, ഉയർന്ന സുരക്ഷയ്ക്കായി ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റം, സ്റ്റെബിലിറ്റി കൺട്രോൾ, ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം, പുതിയ തലമുറ ടെലിമാറ്റിക്‌സ്, കാര്യക്ഷമവും ഉപയോക്തൃ-സൗഹൃദ വാഹന പരിപാലനവും ട്രാക്കിംഗും സഹിതം റൂം ഇന്റീരിയറുകളുമുണ്ട്. കാർബൺ ന്യൂട്രാലിറ്റിയോടുള്ള ടാറ്റ മോട്ടോഴ്‌സിന്റെ തുടർച്ചയായ പ്രതിബദ്ധതയുടെയും നേതൃത്വത്തിന്റെയും സാക്ഷ്യമാണ് ഈ വികസനം. ധാരണാപത്രത്തിന്റെ ഭാഗമായി, ടാറ്റ മോട്ടോഴ്‌സും ഐഒസിഎല്ലും പിഇഎം ഫ്യൂവൽ സെല്ലുകളുമായി ബന്ധപ്പെട്ട കോർ ടെക്‌നോളജിയിൽ വരും കാലങ്ങളിൽ കൂടുതൽ മുന്നേറ്റം തുടരും.” അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും വലുതും നൂതനവുമായ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഗവേഷണ-വികസന സൗകര്യങ്ങൾ ബാറ്ററി-ഇലക്‌ട്രിക്, ഹൈബ്രിഡ്, സിഎൻജി, എൽഎൻജി, ഹൈഡ്രജൻ ഐസിഇ, ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യകൾ ഉൾപ്പെടെ ബദൽ ഇന്ധന സാങ്കേതികവിദ്യ ഉപയോഗിച്ച് നൂതനമായ മൊബിലിറ്റി സൊല്യൂഷനുകൾ സ്ഥിരമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം