തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച. മ്യൂസിയം വളപ്പിൽ രാജാ രവിവർമ ആർട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് സംഭവം. മുഖ്യമന്ത്രി പ്രസംഗിച്ചു വേദിയിൽനിന്ന് ഇറങ്ങുമ്പോൾ പാപ്പനംകോട് സ്വദേശിയായ അയ്യൂബ് ഖാൻ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു.
വേദിയിലിരുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ ആലിംഗനം ചെയ്ത ഇയാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്ന് ഇയാൾ പറഞ്ഞു. ഇയാൾക്ക് മാനസിക പ്രശ്‌നം ഉള്ളതായി ബന്ധുക്കൾ അറിയിച്ചതായി പൊലീസ് പറഞ്ഞു.
തൊട്ടടുത്തുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ ഇയാൾ പൊലീസുകാരോട് കയർത്തു. താൻ പാർട്ടിക്കാരനാണെന്നും തന്നെ കൊണ്ടുപോയാൽ പ്രശ്നമാകുമെന്നും ഇയാൾ പറഞ്ഞെങ്കിലും പൊലീസ് വകവച്ചില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















