കൊച്ചി: ഇന്ത്യന്‍ സര്‍ക്കാര്‍ കടപത്രങ്ങളെ വളര്‍ന്നു വരുന്ന വിപണി സൂചികകളില്‍ ഉള്‍പ്പെടുത്തുമെന്നുള്ള ജെപി മോര്‍ഗന്‍റെ പ്രഖ്യാപനം ഇന്ത്യന്‍ കടപത്ര വിപണിയെ സംബന്ധിച്ച് ഏറെ ശക്തി പകരുന്ന ഒരു ഘടകമാകും. വരുന്ന 18 മാസങ്ങളില്‍ 25 മുതല്‍ 30 ബില്യണ്‍ ഡോളര്‍ വരെ (2.5 ലക്ഷം കോടി രൂപ) നിക്ഷേപം എത്തിക്കാന്‍ ഇതു വഴിയൊരുക്കുമെന്നാണ് കണക്കാക്കുന്നത്. യീല്‍ഡിന്‍റെ കാര്യത്തില്‍ ക്രിയാത്മക പ്രതികരണമാണ് ഇതിലൂടെ വിപണി പ്രദര്‍ശിപ്പിച്ചത്. പത്തു വര്‍ഷ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ 7.10 ശതമാനം എന്ന നിലയിലാണ് ഇപ്പോള്‍ എത്തിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.
സൂചികകളുടെ വിലയിരുത്തല്‍ പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കുന്ന 23 കടപത്രങ്ങളാണ് ഇപ്പോഴുള്ളത്. സൂചികകളില്‍ ഉള്‍പ്പെടുത്താനുള്ള നയങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ 2024 ജൂണില്‍ സൂചികയില്‍ ഉള്‍പ്പെടും. ഇതിനു പുറമെ മറ്റു നിരവധി സൂചികകളിലും ഇന്ത്യ ഇടം പിടിക്കും. ഗ്ലോബല്‍ അഗ്രഗേറ്റ് സീരീസ്, ജെഎഡിഇ സീരീസ്, ജെഎസ്ഇജി ജിബിഐ-ഇഎം സൂചിക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇവിടെയുണ്ടാകുന്ന വിജയത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് കൂടുതല്‍ ബോണ്ടുകള്‍ വിജ്ഞാപനം ചെയ്യാനും സാധിക്കും. ഇന്ത്യയിലെ വിപുലമായ അടിസ്ഥാന സൗകര്യ മേഖലയിലേക്ക് ദീര്‍ഘകാല മൂലധനം എത്താനും ഇതു വഴിയൊരുക്കും. ഇടക്കാല ഫണ്ടുകളിലേക്ക് വകയിരുത്തല്‍ നടത്തി നിക്ഷേപകര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താനും സാധിക്കും. ആക്സിസ് അള്‍ട്രാ ഷോര്‍ട്ട് ടേം ഫണ്ട്, ആക്സിസ് കോര്‍പറേറ്റ് ഡെറ്റ് ഫണ്ട്, ആക്സിസ് സ്ട്രാറ്റജിക് ബോണ്ട് ഫണ്ട്, ആക്സിസ് ഗില്‍റ്റ് ഫണ്ട് എന്നിവ ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികളാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം