കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ തുടര്‍ന്ന് തരംതാഴ്ത്തല്‍ നടപടിക്ക് വിധേയനായ ടി ഐ മധുസൂദനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ തിരിച്ചെടുത്തു. പരാതിക്കാരനായ വി കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. പി സന്തോഷാണ് പുതിയ ഏരിയ സെക്രട്ടറി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
സിപിഐഎമ്മിന് ഏറെ സംഘടനാ ശേഷിയുള്ള കണ്ണൂരിലെ പയ്യന്നൂരില്‍ നടന്ന ഫണ്ട് തട്ടിപ്പ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. രക്തസാക്ഷി ഫണ്ട് അടക്കം വിവിധ ഫണ്ടുകളില്‍ 2കോടിയോളം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം. അന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ അംഗമായിരുന്ന ടി ഐ മധുസൂദനനെതിരായിരുന്നു ക്രമേക്കട് ആരോപണം. ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത കുറവുണ്ടായി എന്നായിരുന്നു പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. തുടര്‍ന്ന് ടിഐ മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
അന്നത്തെ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന വി കുഞ്ഞികൃഷ്ണനാണ് ടിഐ മധുസൂദനന്‍ അടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കിയത്. ഇതിന് പിന്നാലെ കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഏരിയ സെക്രട്ടറി പദവിയിലേക്ക് വി കുഞ്ഞികൃഷ്ണനെ തിരിച്ചെടുക്കണമെന്ന ആവശ്യം യോഗത്തില്‍ പരിഗണിച്ചില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















