കണ്ണൂർ: രാഷ്ട്രീയമായി സി.പി.എമ്മിനെ കടന്നാക്രമിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സഹകരണമേഖലയെ തകർക്കാനാണ് ശ്രമം. എവിടെയോ നടന്ന ചില സംഭവങ്ങളുടെ പേരിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ അടക്കം വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ സഹകരണമേഖലയുമായി ബന്ധപ്പെട്ടതാണ്. സഹകരണ ബാങ്കിലെ ഒരു പൈസവും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞതാണ്. രാജ്യമാകെ പ്രതിപക്ഷ പാർട്ടികൾക്ക് എതിരായ കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ സി.പി.എമ്മിനെയും വേട്ടയാടുന്നത്. ഇ.ഡിയുടെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സഹകരണമേഖലയില്‍ എവിടെയെങ്കിലുമുണ്ടായ ഒറ്റപ്പെട്ട തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു പരിഹരിച്ച് മുന്നോട്ടുപോകാനുള്ള നിലപാട് സ്വീകരിക്കുന്നതിനുപകരം അതിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.
ബിജെപി ഗവണ്‍മെന്റ് വിവിധ സംസ്ഥാനങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള സഹകരണമേഖല ഉദ്ദേശിക്കുന്നുണ്ട്. അതിലേക്ക് മൂലധനനിക്ഷേപത്തിനുവേണ്ടി സഹകരണമേഖലയില്‍ കുഴപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇങ്ങനെയുള്ള പ്രചരണം നടത്തുകയാണ്. അതിലൂടെ മൂലധനം പിന്‍തിരിച്ച് കൊണ്ടുപോകാമെന്നാണ് ഉദ്ദേശിക്കുന്നത്. നോട്ടുനിരോധനത്തില്‍ സംഭവിച്ചതുപോലെ സഹകരണമേഖലയില്‍ നിക്ഷേപിച്ചവര്‍ക്ക് ഒരുതരത്തിലും പണം നഷ്ടപ്പെടില്ലെന്നും അതിന്റെ ഗാരണ്ടി സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ആകെയുള്ള പ്രതിപക്ഷത്തിനെതിരെ ഇഡി നടത്തുന്ന കടന്നാക്രമണമായിട്ടേ ഇതിനെ കാണാനാകൂവെന്നും ഗോവിന്ദന്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















