തിരുവനന്തപുരം: കെ.എം. ഷാജിക്കെതിരെ വനിതാ കമ്മീഷൻ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്കെതിരെ രാഷ്ട്രീയ വിമർശനം മാത്രമാണ് ഉണ്ടായത്. അതെങ്ങനെ വ്യക്തിപരവും സ്ത്രീവിരുദ്ധവുമാകുമെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിനു കേസെടുത്ത നടപടി സിപിഎമ്മിന്റെ പകപോക്കലിന്റെ ഭാഗമാണ്. ഇത് രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് മുൻ ആരോഗ്യമന്ത്രിയോളം പോലും കഴിവില്ലെന്ന് പ്രസംഗിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതെങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു.
സ്ത്രീകളും പെൺകുട്ടികളും ശാരീരിക പീഡനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ഇരയാകുമ്പോൾ ഉറങ്ങിക്കിടക്കുന്ന കമ്മീഷൻ ഷാജിക്കെതിരെ കേസെടുക്കുന്നതിന്റെ ചേതോവികാരം സാമാന്യബുദ്ധിയുള്ള എല്ലാവർക്കും മനസിലാകും. വാളയാർ സംഭവം മുതൽ ഉമ്മൻ ചാണ്ടിയുടെ പെൺമക്കളെ വേട്ടയാടുന്നത് വരെയുള്ള സംഭവങ്ങൾ ഇതിന് ഉദാഹരണമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















