കോട്ടയം: ചലച്ചിത്ര സംവിധായകൻ കെ.ജി.ജോർജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ‘ആളുമാറി’ പ്രതികരിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനു മറുപടിയുമായി മുൻ എംഎൽഎ പി.സി.ജോർജ്. താന്‍ ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചെന്ന് ആരോ സുധാകരനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും പി.സി.ജോര്‍ജ് വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
‘‘ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു’’ എന്നാണു കെ.ജി.ജോർജിന്റെ വിയോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുധാകരൻ പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതോടെ സുധാകരൻ ഏതു ജോർജിനെക്കുറിച്ചാണ് പറഞ്ഞതെന്ന് ചോദിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി പി.സി.ജോർജ് രംഗത്തെത്തിയത്.
‘സുധാകരന്‍ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ച് ഞാന്‍ മരിച്ചു എന്ന് അറിയിച്ചതാണ്. സുധാകരന്‍ നല്ല മനുഷ്യനാണ്. അദ്ദേഹത്തെപ്പോലെ മാന്യനായ നേതാവിനെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല’. പി സി ജോര്‍ജ് പറഞ്ഞു. താന്‍ പള്ളിയില്‍ നില്‍ക്കുമ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും സംഭവത്തിനുശേഷം നിരവധിയാളുകള്‍ തന്നെ സമീപിച്ചെന്നും പി സി ജോര്‍ജ് പറഞ്ഞു.
പ്രതികരണത്തില്‍ പിഴവ് ബോധ്യമായതോടെ ഖേദം പ്രകടിപ്പിച്ച് കെ സുധാകരനും രംഗത്തെത്തി. ആരാണ് മരണപ്പെട്ടതെന്ന് അപ്പോള്‍ മനസിലായിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ അത് വ്യക്തമാക്കിയിരുന്നില്ലെന്നും ഈ സംഭവത്തില്‍ താന്‍ ഖേദിക്കുന്നതായും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















