വയനാട്: പനവല്ലിയിൽ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു പിടികൂടാൻ ഉത്തരവ്. കടുവയെ കൂട് വെച്ച് പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. വെറ്റിനറി സർജൻ ഡോ. അജീഷിന്റെ നേതൃത്വത്തിൽ കടുവയെ പിടികൂടാനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഒരു മാസത്തിലധികമായി പനവല്ലിയിൽ കടുവ ഭീതി പരത്തുന്നുണ്ട്. നേരത്തെ കാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടിരുന്നു. കടുവയെ പിടികൂടാനുള്ള സകലവഴികളും അടഞ്ഞതോടെയാണ് മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവിട്ടത്.
നാളെത്തന്നെ തിരച്ചിൽ സംഘത്തോടൊപ്പം മയക്കുവെടി വിദഗ്ധർ കൂടി ചേരുമെന്നാണ് വിവരം.
വനംവകുപ്പിന്റെ കെണിയില്‍ വീഴാതിരുന്ന കടുവ, പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. ജോലിക്ക് പോകുന്ന നാട്ടുകാര്‍ പലപ്പോഴും കടുവയെ കണ്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















