തിരുവനന്തപുരം: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി ഓപ്പറേഷന് ഡി-ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പോലീസിന്റെ പരിശോധന. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിലായി ഞായറാഴ്ച നടന്ന പരിശോധനയില്‍ 244 പേര് അറസ്റ്റിലായി.
ലഹരിമരുന്ന് കൈവശം വച്ചതിന് 246 കേസുകളും രജിസ്റ്റർ ചെയ്തു. കൊച്ചിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിശോധനയിൽ ലഹരിമരുന്നുകൾക്ക് പുറമേ ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ലക്ഷക്കണക്കിനു രൂപയുടെ എംഡിഎംഎയും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായുള്ള വിലയിരുത്തലിലാണ് ഞായറാഴ്ച പോലീസ് വിപുലമായ പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരാനാണ് പോലീസിന്റെ തീരുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















