പ്രൊഫഷണലും വ്യക്തിപരവുമായ ജീവിതം വേറിട്ട് നിര്‍ത്താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഒരേ പ്ലാറ്റ്ഫോമില്‍ ഒന്നിലധികം വ്യക്തിഗത പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഓരോ പ്രൊഫൈലിലും, ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത കമ്മ്യൂണിറ്റികളുമായോ, ആളുകളുമായോ കണക്റ്റു ചെയ്യാനാകും, അതിന്റെ അടിസ്ഥാനത്തില്‍ ഫീഡ് ഇഷ്ടാനുസൃതമാക്കും.
ഫേസ്ബുക്കില്‍ ഇടപഴകുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ‘സ്വാതന്ത്ര്യം’ അനുഭവിക്കാന്‍ സഹായിക്കുന്നതിനായി മള്‍ട്ടിപ്പിള്‍ പേഴ്സണല്‍ പ്രൊഫൈല്‍ ഫീച്ചറാണ് മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ പ്രമാണി ലോഞ്ച് ചെയ്തത്. എഫ്ബിയില്‍ ഇടപഴകുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ‘സ്വാതന്ത്ര്യം’ അനുഭവിക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. എന്നാല്‍ ലോഞ്ച് സമയത്ത്, അഡീഷണല്‍ പ്രൊഫൈലുകള്‍ക്കായി ചില സവിശേഷതകള്‍ ലഭ്യമായേക്കില്ലെന്നും കമ്പനി അറിയിച്ചു. അതേസമയം, മെസഞ്ചര്‍ ഫീച്ചര്‍ ഉടന്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും കമ്പനി പറഞ്ഞു. ഡേറ്റിംഗ്, മാര്‍ക്കറ്റ് പ്ലേസ്, പ്രൊഫഷണല്‍ മോഡ്, മെസഞ്ചര്‍, പേയ്മെന്റുകള്‍ എന്നീ ഫീച്ചറുകളാണ് നിലവില്‍ ലഭ്യമല്ലാത്തത്.
ചില ഫേസ്ബുക്ക് ഉപയോക്താക്കള്‍ അഭിപ്രായങ്ങളും പോസ്റ്റുകളും പങ്കുവെക്കുന്നതിനായി മറ്റൊരു പ്രൊഫൈല്‍ സൃഷ്ടിക്കാറുണ്ട്. അത്തരക്കാര്‍ക്ക് ഇനി, രണ്ടാമതൊരു അക്കൗണ്ട് സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല. ഒരു ഫേസ്ബുക്ക് ആപ്പിലൂടെ തന്നെ നാല് പ്രത്യേക പ്രൊഫൈല്‍ സൃഷ്ടിച്ച് ഇഷ്ടാനുസരണം ഉപയോഗപ്പെടുത്താം. എല്ലാ പ്രൊഫൈലുകളും പ്രധാന പ്രൊഫൈല്‍ പോലെ തന്നെ പ്രവര്‍ത്തിക്കും. ഓരോ പ്രൊഫൈല്‍ തെരഞ്ഞെടുക്കുമ്പോഴും വീണ്ടും ലോഗ്-ഇന്‍ ചെയ്യേണ്ട ആവശ്യവും വരുന്നില്ല. വളരെ വേഗത്തില്‍ പ്രൊഫൈലുകള്‍ മാറി മാറി ഉപയോഗപ്പെടുത്താം. കൂടാതെ, നിങ്ങളുടെ പ്രധാന പ്രൊഫൈല്‍ സൃഷ്ടിച്ചത് മറ്റൊരു അക്കൗണ്ടാണെന്ന് ഫേസ്ബുക്ക് യൂസര്‍മാരില്‍ നിന്ന് മറച്ചുവെക്കാനും സാധിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം