കോട്ടയം: തലയോലപ്പറമ്പിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വനിതാ ജീവനക്കാർ 42 ലക്ഷം രൂപ തട്ടിയെന്ന് കേസ്. പണയം തിരിച്ചെടുക്കാൻ ഇടപാടുകാർ നൽകിയ പണമാണ് ജീവനക്കാർ തട്ടിയത്. തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ഫിൻ ഗോൾഡ് എന്ന സ്ഥാപനത്തിന്റെ ഉടമ പി.എം. രാഗേഷാണ് പരാതിക്കാരൻ.
സ്ഥാപനത്തിലെ ഗോൾഡ് ഓഫീസറായിരുന്ന കൃഷ്ണേന്ദുവും , ഗോൾഡ് ലോൺ ഓഫീസർ ദേവി പ്രജിത്തും ചേർന്ന് പണം തട്ടിയെന്നാണ് പരാതി. ഇടപാടുകാർ പണയ പണ്ടം തിരിച്ചെടുക്കാനായി നൽകിയ പണം ഇരുവരും ചേർന്ന് മുക്കിയെന്ന് പരാതിയിൽ പറയുന്നു.
19 പേരിൽ നിന്നായി വാങ്ങിയ 42 ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപയാണ് വനിതാ ജീവനക്കാർ സ്വന്തമാക്കിയതെന്നും ഉടമ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങളും ഇരുവരും നശിപ്പിച്ചെന്ന് പരാതിയുണ്ട്. പ്രതികളിൽ ഒരാളായ കൃഷ്ണേന്ദു മുമ്പ് ഡിവൈഎഫ് ഐ യുടെ പ്രാദേശിക ഭാരവാഹിയായിരുന്നു.
also read.. തിരുവനന്തപുരത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
എന്നാൽ മറ്റ് ചില സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൃഷ്ണേന്ദുവിനെ ഭാരവാഹിത്വത്തിൽ നിന്ന് നേരത്തെ തന്നെ നീക്കിയിരുന്നതായി സംഘടനാ നേതാക്കൾ അറിയിക്കുന്നത്. പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം