ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിത ടീം വെള്ളി മെഡല്‍ നേടി. മെഹുലി ഘോഷ്, ആഷി ചൗക്സി, റമിത എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി അഭിമാന നേട്ടം കൈവരിച്ചത്.
1886 ആണ് ഇന്ത്യയുടെ സ്കോര്‍. റമിത 631.9 സ്കോര്‍ ചെയ്തപ്പോള്‍ മെഹുലി, ആഷി എന്നിവര്‍ യഥാക്രമം 630.8, 623.3 എന്നിങ്ങനെ സ്കോര്‍ കണ്ടെത്തി. ചൈനയ്ക്കാണ് സ്വര്‍ണം.ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12000 കായിക താരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത്.
40 കായിക ഇനങ്ങളിലായി 481 മെഡലുകള്‍.39 ഇനങ്ങളിലാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്. 655 താരങ്ങളാണ് ഇന്ത്യക്കായി പൊരിനിറങ്ങുന്നത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ സംഘവുമായി ഇന്ത്യ മാറ്റുരയ്ക്കാനെത്തുന്നത്.
2018ലെ പോരാട്ടത്തില്‍ ഇന്ത്യ 70 മെഡലുകള്‍ നേടിയിരുന്നു. 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പ്പെടെയായിരുന്നു ഇന്ത്യയുടെ നേട്ടം. ഇത്തവണ കൂടുതല്‍ മെഡലുകളാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം