സോഷ്യൽമീഡിയയിൽ തരംഗമായി നടൻ മോഹൻലാലും ക്യാപ്‌റ്റൻ കൂൾ ധോനിയും ഒന്നിച്ചുള്ള ചിത്രങ്ങൾ. ഇന്റിഗോ പെന്റിനായി നിർമ്മിച്ച പരസ്യത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ വന്നതിന്റെ കൗതുകത്തിലാണ് ആരാധകരും.
മുംബൈയിൽ വെച്ചായിരുന്നു ഷൂട്ട്. താടി വളർത്തി ചുവന്ന ടീഷർട്ടും വെള്ള പാൻസും ധരിച്ച് കൂളായി ധോനി എത്തിയപ്പോൾ പച്ച ഷർട്ടും പച്ചക്കരയുള്ള മുണ്ടും ഉടുത്ത് തനിമലയാളി ആയിട്ടാണ് മോഹൻലാൽ ഫ്രെയിൽ തിളങ്ങുന്നത്.
മഹാനടന്‍ മധുവിന് നവതി ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും
പരസ്യചിത്രങ്ങളിൽ ഇരുവരും സജീവമാണെങ്കിലും ആദ്യമായിട്ടാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. മലയാളികൾക്ക് ഇതു ആഘോഷ നിമിഷമായിരുന്നു. ഇരുവരും ഒരുമിച്ചുള്ള സിനിമയെ കുറിച്ചു വരെ കമന്റുകൾ വന്നു തുടങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















