ഒട്ടാവ: ഇന്ത്യയുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ. ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്ന ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യക്കു പങ്കുണ്ടെന്നാരോപിച്ച് ക്യാനഡ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരാറിലാക്കിയിരുന്നു.
ആരോപണങ്ങള്‍ നിഷേധിച്ച ഇന്ത്യ, ഇതേ റാങ്കിലുള്ള കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിക്കൊണ്ടാണ് ഈ നടപടിക്കു മറുപടി നല്‍കിയത്.
also read.. ബുക്കര്‍ പുരസ്കാര പട്ടികയില്‍ ഇന്ത്യന്‍ വംശജയും
ക്യാനഡ സന്ദര്‍ശിക്കുന്ന യുക്രേനിയന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്കിയുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിലാണ് ട്രൂഡോ കടുത്ത നിലപാടില്‍ അയവ് വരുത്തുന്നതായി സൂചന നല്‍കിയത്.
ഇന്ത്യ കാനഡയുമായി ബന്ധപ്പെടുമെന്നും അങ്ങനെ വിഷയത്തിന്റെ അടിത്തട്ടില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം