ബുക്കര്‍ പുരസ്കാര പട്ടികയില്‍ ഇന്ത്യന്‍ വംശജയും

ലണ്ടന്‍: 2023ലെ ബുക്കര്‍ സമ്മാനത്തിന്റെ അന്തിമ പട്ടികയില്‍ ഇന്ത്യന്‍ വംശജയായ സാഹിത്യകാരിയും ഇടംപിടിച്ചു. കെനിയയില്‍ ജനിച്ച് ലണ്ടനില്‍ ജീവിക്കുന്ന ചേതന മാറൂസിന്റെ പ്രഥമ നോവല്‍ “വെസ്റേറണ്‍ ലെയ്ന്‍’ ആണ് പരിഗണനാ പട്ടികയിലുള്ളത്.

ഗുജറാത്തി പശ്ചാത്തലത്തില്‍ എഴുതിയ സ്പോര്‍ട്സ് നോവലാണിത്. ഗോപി എന്ന 11കാരിയുടെ കഥ സ്ക്വാഷ് കായിക ഇനവുമായി ബന്ധിപ്പിച്ചാണ് എഴുതിയിരിക്കുന്നത്.

also read.. മലയാളി സമാജം ചെസ് ടൂർണമെന്റ് 30 മുതൽ

സാറ ബേണ്‍സ്ററീന്റെ “സ്ററഡി ഫോര്‍ ഒബീഡിയന്‍സ്’, ജോനാഥന്‍ എസ്കോഫെറിയുടെ “ഇഫ് ഐ സര്‍വൈവ് യു’, പോള്‍ ഹാര്‍ഡിങ്ങിന്റെ “ദ അദര്‍ ഈഡന്‍’, പോള്‍ ലിഞ്ചിന്റെ “പ്രൊഫറ്റ് സോങ്’, പോള്‍ മുറെയുടെ “ദി ബീ സ്ററിങ്’ എന്നിവയാണ് അന്തിമ പട്ടികയിലുള്ള മറ്റു കൃതികള്‍.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News