മലയാള സിനിമയുടെ മഹാനടന്‍ മധുവിന് നവതി ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും. മോഹന്‍ലാല്‍ മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടില്‍ നേരിട്ടെത്തിയും മമ്മൂട്ടി ഫേസ്ബുക്കിലൂടെയുമാണ് ആശംസകള്‍ അറിയിച്ചത്. എന്റെ സൂപ്പര്‍ സ്റ്റാറിന് ഇന്ന് പിറന്നാള്‍ ആശംസകള്‍ മധു സാര്‍ എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് പിറന്നാള്‍ തലെന്നാണ ആശംസകളുമായി ലാല്‍ എത്തിയത്. ലാലിന്റെ വരവ് വളരെ അപ്രതീക്ഷതമായെന്നും വളരെ സന്തോഷവും ആഹ്‌ളാദവുമെന്ന് മധു പറഞ്ഞു. മധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചാണു ലാല്‍ മടങ്ങിയത്.
ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നവതിദിനമായ ഇന്ന് വൈകിട്ട് ‘മധുമൊഴി’ എന്ന ആദരം സംഘടിപ്പിച്ചിട്ടുണ്ട്. മധുവിനോടുള്ള ആരാധനയെ കുറിച്ച് പല വേദികളിലും മമ്മൂട്ടി വാചാലനായിട്ടുണ്ട്.
read more ഹിന്ദുത്വ രാഷ്ട്രീയം: തിരുവനന്തപുരത്ത് സംവാദം, സി.രവിചന്ദ്രനും സന്ദീപ് വാചസ്പതിയും ഏറ്റുമുട്ടുന്നു
പടയോട്ടം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് മമ്മൂട്ടി ആദ്യമായി തന്റെ ആരാധന മധുവിനോട് പറയുന്നത്. തങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ തുടക്കം ആയിരുന്നു അതെന്നാണ് മമ്മൂട്ടി ഇതിനെ വിശേഷിപ്പിക്കുന്നത്. ഞാന്‍ മമ്മൂട്ടിയെ സ്‌നേഹിക്കുന്നതിനെക്കാള്‍ എത്രയോ ഇരട്ടി മമ്മൂട്ടി എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് മധു തന്നെ പറഞ്ഞിട്ടുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















