കോട്ടയം: 42ലക്ഷത്തിലധികം രൂപ ജീവനക്കാരി തട്ടിയെടുത്തത് സ്വകാര്യസ്ഥാപനത്തിലെ സിസിടിവി കാമറ നശിപ്പിച്ച ശേഷം. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം.
തലയോലപ്പറമ്പ് മേഖല ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറി കൃഷ്ണേന്ദുവിനെതിരെയാണ് പരാതി. എന്നാൽ കൃഷ്ണേന്ദുവിനെ മാസങ്ങൾക്കു മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായാണ് തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ വിശദീകരണം.
സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ഗോൾഡ് ഓഫിസറായ കൃഷ്ണേന്ദുവും ഗോൾഡ് ലോൺ ഓഫിസറായ ദേവി പ്രിജിത്തും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് ഉടമയുടെ പരാതി. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ 19 പണയ ഇടപാടുകളിലാണ് തട്ടിപ്പ്. 28 ലക്ഷത്തിലധികം രൂപ കൃഷ്ണേന്ദു സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലേക്കും മാറ്റി.
സ്ഥാപനത്തിലെ സിസിടിവി ക്യാമറ കേടുവരുത്തിയായിരുന്നു തട്ടിപ്പ്. കൃഷ്ണേന്ദുവിന്റെ ഭർത്താവായ CPM തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെയും പാർട്ടി നടപടി ഉണ്ടാകുമെന്നാണ് സൂചന.
reaad more കോവളം മാരത്തോണ്‍ മത്സരം; തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം
ഇവരുടെ ചില അനധികൃത ഇടപാടുകൾ ജനുവരിയിൽ തന്നെ പാർട്ടി അന്വേഷണത്തിൽ കണ്ടെത്തി മാസങ്ങൾക്ക് മുൻപ് പുറത്താക്കിയെന്നാണ് വിശദീകരണം.എന്നാൽ കഴിഞ്ഞ മാസം കൃഷ്ണേന്ദു DYFI മേഖല ജോയ്ന്റ് സെക്രട്ടറി സ്ഥാനത്തെത്തിയതായി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തലയോലപ്പറമ്പ് കമ്മിറ്റി അയച്ച കത്ത് സിപിഎം ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















