തിരുവനന്തപുരം: ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ പുനസംഘടന മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. ഒരു ചർച്ചയും ഇപ്പോൾ നടക്കുന്നില്ല. മുൻധാരണ പ്രകാരമുള്ള മാറ്റം മാത്രമേ ഉണ്ടാകൂ. വകുപ്പുകൾ ഏതാണ് എന്നുള്ളത് മുൻപ് തീരുമാനിച്ചതാണ്.
തുറമുഖം – മ്യൂസിയം, ഗതാഗതം വകുപ്പുകളിൽ മാത്രമേ മാറ്റമുണ്ടാകൂ. വകുപ്പുകളും മന്ത്രിമാരെ തീരുമാനിക്കുന്നതും മുഖ്യമന്ത്രിയുടെ അവകാശമാണ്. ചിലർക്ക് പുനസംഘടന വാർത്ത കേൾക്കുമ്പോൾ സുഖമുണ്ടാകും. അവർ കുറച്ച് കാലം സുഖം അനുഭവിക്കട്ടെ. ഇല്ലാത്ത പ്രശ്നം ഉണ്ട് എന്ന് വരുത്തി തീർത്ത് ലൈവാക്കി നിർത്തുകയാണ് ഇത്തരക്കാർ എന്നും അദ്ദേഹം പറഞ്ഞു.
read more അട്ടപ്പാടി മധു കേസ്; കേസ് അട്ടിമറിക്കാന്‍ ശ്രമം; സങ്കട ഹര്‍ജിയുമായി മധുവിന്റെ മാതാവ്
മന്ത്രിസഭാ പുനഃസംഘടനയിൽ വകുപ്പ് മാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് എസ് രംഗത്തുവന്നിട്ടുണ്ട്. തുറമുഖ വകുപ്പിനോട് താത്പര്യമില്ലെന്നും മറ്റേതെങ്കിലും വകുപ്പ് അനുവദിക്കണമെന്നും രാമചന്ദ്രൻ കടന്നപ്പള്ളി എൽഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ഇടപെടാൻ കഴിയുന്ന വകുപ്പ് വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഗതാഗത വകുപ്പ് മാറ്റിത്തരണമെന്ന ആവശ്യവുമായി കെ ബി ഗണേഷ്‌കുമാറും രംഗത്തെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















