തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,880 രൂപയായി.
ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കുറഞ്ഞ് 5,485 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിനിടെ 280 രൂപയുടെ ഇടിവ് ഒരു പവൻ സ്വർണത്തിന് ഉണ്ടായിട്ടുണ്ട്.
ആഗോള വിപണിയിൽ സ്വർണവ്യാപാരം ഉയർച്ചയിലാണ്. സ്വർണം ഔൺസിന് 1,924.28 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസം 21 മുതൽ സെപ്റ്റംബർ 4 വരെ സ്വർണവില ഉയരുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്.
read more കേരളത്തിലെത്തിയ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ ഇന്ന്
ഓഗസ്റ്റ് 21ന് 43,280 രൂപയായിരുന്നു സ്വർണവില. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1000 രൂപ വർദ്ധിച്ച്, 44,240 രൂപയായാണ് സ്വർണവില ഉയർന്നത്. ആഗോള സ്വർണവിപണി പ്രാദേശിക സ്വർണവില വർദ്ധിക്കുമെന്ന സൂചനയാണ് നൽകുന്നത്. അതിനാൽ, സ്വർണം ആവശ്യമുള്ളവർക്ക് ബുക്കിംഗ് നടത്താവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം