കൊല്ലങ്കോട്: തമിഴ്നാട് അതിർത്തിയായ ഗോവിന്ദാപുരത്ത് എംഡിഎംഎയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. എലപ്പുള്ളി പാറ കാക്കത്തോട്ടിൽ ഷിയാസ്(28) ആണു പിടിയിലായത്. 12നു ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊല്ലങ്കോട് പൊലീസും ചേർന്നു മുതലമട പഞ്ചായത്തിലെ സംസ്ഥാന അതിർത്തിയിൽ വച്ച് 15 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്ത മുംബൈ സ്വദേശിയായ ആരോഗ്യരാജ് (30) ഷിയാസിനു കൈമാറാനാണ് എംഡിഎംഎ കൊണ്ടുവന്നത് എന്നു മൊഴി നൽകിയിരുന്നു.
ബെംഗളൂരുവിൽ നിന്ന് ആരോഗ്യരാജ് കൊണ്ടുവന്ന എംഡിഎംഎ ഗോവിന്ദാപുരത്തുവച്ചു ഷിയാസിനു കൈമാറാമെന്നായിരുന്നു ധാരണ. ഇതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യരാജ് പിടിയിലായി.
also read.. കാട്ടുപന്നി ആക്രമണത്തിൽ വലഞ്ഞ് കർഷകർ
ഇയാളുടെ മൊഴിയെ തുടർന്നു മുതലമട പഞ്ചായത്തിലെ എം.പുതൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ഷിയാസിനെ കണ്ണാടിയിൽ വാടക വീട് അന്വേഷിക്കുന്നതിനിടെ കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ എ.വിപിൻദാസ്, എസ്ഐ സി.ബി.മധു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ.ഗുരുവായൂരപ്പൻ, യു.ഉന്മേഷ്, രാധാമണി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം