മോസ്കോ: തങ്ങളുടെ മേഖലയ്ക്കു മുകളിലൂടെ പറന്ന യുക്രെയ്ന്റെ 22 ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. കരിങ്കടലിനും ക്രിമിയന്‍ ഉപദ്വീപിനും മുകളിലൂടെ പറന്ന 19 എണ്ണവും, റഷ്യയുടെ മറ്റ് ഭാഗങ്ങളില്‍ പറന്ന മൂന്നെണ്ണവുമാണ് തകര്‍ത്തത്.
ആന്റി എയര്‍ക്രാഫ്റ്റ് യൂണിറ്റുകളാണ് ഇവയെ നേരിട്ടതെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു ദിവസം റഷ്യയില്‍ വ്യാപകമായി മാരക ഡ്രോണ്‍ ആക്രമണം നടത്താനുള്ള യുക്രെയ്ന്‍ പദ്ധതിയാണ് ഇതുവഴി തകര്‍ത്തതെന്നും അവകാശവാദം.
also read.. അക്യുപങ്ചര്‍ ചികിത്സ പാളി: ശ്വാസകോശം ചുരുങ്ങി രോഗി മരിച്ചു
2014~ലാണ് യുക്രെയ്നിന്റെ അധീനതയിലുണ്ടായിരുന്ന ക്രിമിയ റഷ്യ പിടിച്ചെടുത്തത്. ഇപ്പോള്‍ തുടരുന്ന അധിനിവേശം റഷ്യ ആരംഭച്ചതു മുതല്‍ യുക്രെയ്ന്റെ തിരിച്ചടികളില്‍ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ക്രിമിയയാണ്. ജൂണ്‍ ആദ്യം യുക്രെയ്ന്‍ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതുമുതല്‍ മോസ്കോ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ കെട്ടിടങ്ങള്‍ ഇടയ്ക്കിടെ ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിട്ടെങ്കിലും റഷ്യ അതിജീവിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|
|
|
|