ബാകു: അസര്‍ബൈജാനും അര്‍മീനിയയും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ചു. അതിര്‍ത്തി പ്രദേശമായ നഗോര്‍ണോ~കരാബാഖ് മേഖലയില്‍ രണ്ടുദിവസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനാണ് ധാരണ.
നഗോര്‍ണോ~കരാബാഖ് പ്രാദേശിക അധികൃതരാണ് വെടിനിര്‍ത്തല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇതു പ്രാബല്യത്തില്‍ വരുകയും ചെയ്തു. റഷ്യന്‍ സമാധാന സംഘത്തിന്റെ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും സംഘര്‍ഷം അവസാനിപ്പിക്കാന്‍ സമ്മതിച്ചത്. കരാറിന്റെ ഭാഗമായി അര്‍മീനിയന്‍ സൈനിക യൂനിറ്റുകള്‍ പ്രദേശത്തുനിന്ന് പിന്‍വാങ്ങും. പ്രാദേശിക സായുധ വിഭാഗങ്ങളെ നിരായുധീകരിക്കാനും തീരുമാനമുണ്ട്.
ചൊവ്വാഴ്ച നഗോര്‍ണോ~കരാബാഖ് മേഖലയിലെ അര്‍മീനിയന്‍ സൈനിക യൂനിറ്റുകള്‍ക്കുനേരെ അസര്‍ബൈജാന്‍ സൈന്യം രൂക്ഷമായ ആക്രമണം നടത്തിയിരുന്നു. നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ചത്തെ ആക്രമണത്തെ ഭീകര വിരുദ്ധ നടപടി എന്നാണ് അസര്‍ബൈജാന്‍ വിശേഷിപ്പിച്ചത്.
also read.. പഴച്ചാറെന്ന് പറഞ്ഞ് പറ്റിക്കുന്നു: സ്ററാര്‍ബക്ക്സിനെതിരേ അന്വേഷണം
ഈ മേഖല ഔദ്യോഗികമായി അസര്‍ബൈജാന്റെ ഭാഗം തന്നെയാണെങ്കിലും അര്‍മീനിയയെ അനുകൂലിക്കുന്ന സായുധ സംഘങ്ങള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം