ജർമനി: ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ മലയാളി കമ്മ്യൂണിറ്റി സ്റ്റുട്ട്‌കർട്ട് ഓണാഘോഷം സംഘടിപ്പിച്ചു. പൊന്നോണ പുലരി 2023 എന്ന് പേരിൽ നടത്തിയ പ്രൗഢോജ്വലമായ ഓണാഘോഷത്തിൽ 350ൽ കൂടുതൽ പേർ പങ്കെടുത്തു.
എസ്ലിങ്ങനിലെ ഓസ്റ്റ് ഫീൽഡൻ ഹാളിൽ ഞായറാഴ്ച രാവിലെ 10 മണിക്ക് തുടങ്ങിയ ഓണാഘോഷത്തിന് രതീഷ് പനമ്പിള്ളി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. മനു,സുബിൻ, ശരത്ത് എന്നിവർ ആശംസകൾ പങ്കുവെച്ചു.
കുട്ടികളുടെ ഫാഷൻ ഷോയിൽ തുടങ്ങിയ കലാപരിപാടിയിൽ അനൂപ് മാവേലിയായി വേഷമിട്ട് വന്നതോടെ ഹാളിൽ ഉത്സവപ്രതീതിയായി. തിരുവാതിരയും ക്ലാസിക്കൽ ഡാൻസുകളും,ഓണപ്പാട്ടുകളും മാറ്റുകൂട്ടിയ ചടങ്ങിൽ സ്റ്റുട്ട്ഗാർട്ട് മ്യൂസിക്കൽ ടീം ഒരുക്കിയ ഗാനമേള ഏവർക്കും ഹൃദ്യമായ അനുഭവമായി.
also read.. സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ആലോചനാ യോഗം ഈ മാസം 24 ന്
12 കൂട്ടം കറികൾ അടങ്ങിയ വിഭവ സമൃദ്ധമായ സദ്യ ഓണാഘോഷത്തിന്റെ മുഖ്യ ആകർഷണമായി. ഓണാഘോഷത്തിൽ കലാപരിപാടികൾ നടത്തിയവർക്കും പൂക്കളമിട്ടവർക്കും, ഫൈസൽ റാഫി നന്ദി അറിയിച്ചു. അടുത്ത തവണ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് കൂടുതൽ വിപുലമായി ഓണം ആഘോഷിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം