കൊച്ചി: ഡിബിഎസ് ബാങ്ക് ഇന്ത്യ പുതിയ മൂല്യവര്‍ധിത സേവന ശ്രേണിയിലൂടെ സ്വര്‍ണ വായ്പ വിഭാഗം ശക്തിപ്പെടുത്തുന്നു. സ്വര്‍ണവായ്പയില്‍ സ്വര്‍ണ നിലവാരം (ഗോള്‍ഡ് ലോണില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്) കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.
മുഖ്യമായും തെക്കേയിന്ത്യയിലെ കാര്‍ഷകരില്‍ നിന്ന് ലഭിച്ച മികച്ച ഉപയോക്തൃാനുഭത്തിലൂടെയും ഉയര്‍ന്ന ഡിമാന്‍റിലൂടെയും ഡിബിഎസ് ബാങ്ക് ഇന്ത്യ 350 ഇടങ്ങളിലെ 530 ശാഖകളിലൂടെ സ്വര്‍ണവായ്പ ബിസിനസില്‍ സമീപ കാലത്ത് മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്.ഡിബിഎസ് സ്വര്‍ണവായ്പകള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കും ബിസിനസിനും 30 മിനിറ്റിനുള്ളില്‍ വേഗത്തിലുള്ള ലോണ്‍ വിതരണം ലഭ്യമാക്കുന്നു. ശമ്പളക്കാര്‍, പ്രൊഫഷണലുകള്‍, ചെറുകിട ബിസിനസുകാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ക്ക് ഉന്നത നിലവാരമുള്ള ബാങ്കിങ് സേവനത്തോടെ ആകര്‍ഷകമായ പലിശ നിരക്കിലാണ് വായ്പ ലഭ്യമാക്കുന്നത്.
25,001 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ സ്വര്‍ണവായ്പ ലഭ്യമാകും. മികച്ച സേവനത്തിന് 2009 മുതല്‍ 2022 വരെയുള്ള തുടര്‍ച്ചയായ 14 വര്‍ഷം ഗ്ലോബല്‍ ഫിനാന്‍സിന്‍റെ ‘ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്ക്’ എന്ന ബഹുമതി നേടിയിട്ടുണ്ട്. ഡിബിഎസ് സ്വര്‍ണവായ്പകള്‍ വ്യക്തികളെയും ബിസിനസുകളെയും അവരുടെ സ്വര്‍ണ ആസ്തിയുടെ യഥാര്‍ത്ഥ മൂല്യം ഉപയോഗപ്പെടുത്തി അവരുടെ വിപുലമായ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ കണ്‍സ്യൂമര്‍ ബാങ്കിംഗ് ഗ്രൂപ്പ് അസറ്റ്സ്, സ്ട്രാറ്റജിക് അലയന്‍സസ് മേധാവി, എംഡി സജിഷ് പിള്ള പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് പലിശ നിരക്ക് ലാഭിക്കുന്നതിന് മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയിലേക്ക് അവരുടെ കുടിശ്ശികയുള്ള വായ്പ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സ്വര്‍ണ്ണ വായ്പ ബുക്ക് 6300 കോടി രൂപ കവിഞ്ഞു, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയിലേറെയാക്കാനാണ് ബാങ്ക് ലക്ഷ്യമിട്ടിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം