ബാകു: തര്‍ക്ക പ്രദേശമായ കാരാബാക്കില്‍ അസര്‍ബൈജാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. അര്‍മീനിയന്‍ മനുഷ്യാവകാശ ഉദ്യോഗസ്ഥനാണ് കണക്ക് പുറത്തുവിട്ടത്.
മരിച്ചവരില്‍ രണ്ട് പേര്‍ സിവിലിയന്മാരാണ്. 29 സിവിലിയന്‍മാര്‍ ഉള്‍പ്പെടെ 138 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അര്‍മേനിയന്‍ നിയന്ത്രണത്തിലുള്ള നാഗോര്‍ണോ~കാരാബാക്കിലേക്ക് പീരങ്കികളുടെ പിന്തുണയോടെ സൈന്യത്തെ അയക്കാനുള്ള അസര്‍ബൈജാന്‍ നീക്കത്തിനൊടുവിലാണ് ആള്‍നാശമുണ്ടായത്.
കരാബാക്ക് അസര്‍ബൈജാന്റെ പ്രവിശ്യയായാണ് അന്തര്‍ദേശീയമായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ അതിന്റെ ഒരു ഭാഗം നിയന്ത്രിക്കുന്നത് വിഘടനവാദികളായ അര്‍മേനിയന്‍ വംശജരാണ്. ഈ സാഹചര്യത്തില്‍ അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുമെന്ന് ആശങ്കയുണരുന്നു.
also read.. ഇന്ത്യ ~ ക്യാനഡ തര്‍ക്കം ഇന്ത്യ ~ യുകെ ചര്‍ച്ചയെ ബാധിക്കില്ല
1991ലെ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം അസര്‍ബൈജാനി സൈന്യം ഇതുവരെ 60 ലധികം സൈനിക പോസ്ററുകള്‍ പിടിച്ചെടുക്കുകയും 20 സൈനിക വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അര്‍മേനിയയുടെ ആരോപണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|