തിരുവനന്തപുരം;; വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിന് തീ പിടിച്ചു,. നിലവിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. വാഹനം പൂർണമായി കത്തി നശിച്ചു.
സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്റന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്. അപകടം നടക്കുമ്പോൾ ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. മ്യൂസിയം ഭാഗത്ത് നിന്ന് സിഗ്നൽ കടന്ന് കവടിയാർ ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കാറിന്റെ മുൻഭാഗത്ത് തീ ഉയർന്നത്. പിന്നാലെ കാർ നിർത്തി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അധികം വൈകാതെ തീ ആളിക്കത്തി. വാഹനം ഏറെക്കുറെ പൂർണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സാണ് തീയണച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















