ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം, നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി

ഒട്ടാവ: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മുതിർന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​വ​ൻ കു​മാ​ർ റാ​യി​യെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. പവൻ കുമാറിനോട് ഉടൻ രാജ്യം വിടാൻ നിർദേശിച്ചു. ഇ​ന്ത്യ​ൻ എം​ബ​സി സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിൽ ഖലിസ്ഥാൻ നേതാവിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യ നിയോഗിച്ച ഏജന്റുമാർക്ക് പങ്കുണ്ടെന്ന് വിശ്വസനീയമായ വിവരമുണ്ടെന്ന് കനേഡയിൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിന്റെ അടിയന്തര സമ്മേളനത്തിൽ അറിയിച്ചു. ക​നേ​ഡി​യ​ൻ മ​ണ്ണി​ൽ ഒ​രു ക​നേ​ഡി​യ​ൻ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തിയതിൽ ഒ​രു വി​ദേ​ശ സ​ർ​ക്കാ​റി​ന്‍റെ പ​ങ്ക് ന​മ്മു​ടെ പ​ര​മാ​ധി​കാ​ര​ത്തിലുള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെന്നും ട്രൂഡോ പറഞ്ഞു. വി​ഷ​യം ജി20 ​ഉ​ച്ച​കോ​ടി​യിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് പറഞ്ഞിരുന്നെന്നും ട്രൂ​ഡോ പാർലമെന്‍റിൽ പ​റ​ഞ്ഞു.

ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കുള്ള പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഖ​ലി​സ്ഥാ​ൻ വാദികളുടെ കാനഡയിലെ ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് ന​രേ​ന്ദ്ര മോ​ദി ജ​സ്റ്റീ​ൻ ട്രൂ​ഡോ​യെ ശക്തമായ ഭാഷയിൽ പ്രതിഷേധം അ​റി​യി​ച്ചി​രു​ന്നു. ജി20ക്ക് എത്തിയ ട്രൂഡോയെ ഇന്ത്യയും മറ്റു അംഗരാജ്യങ്ങളും അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന വിമർശം ഉയർന്നിരുന്നു.

ഹര്‍ദീപ് സിങ് നിജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി കനേഡിയന്‍ പ്രധാനമന്ത്രി

കഴിഞ്ഞ ജൂണിലാണ് ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറെ കാനഡയിലെ ഗുരുദ്വാരക്കുള്ളിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. 46കാരനായ ഹർദീപ്, ഗുരു നാനാക്ക് സിഖ് ഗുരുദ്വാര സാഹിബ് തലവനും ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് ചീഫുമായിരുന്നു. സിഖ് ഫോർ ജസ്റ്റിസുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറിലെ ഭർസിങ് പുര ഗ്രാമമാണ് സ്വദേശം. ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ പരിശീലനം, ധനസഹായം, നെറ്റ്‌വർക്കിങ് എന്നിവയിൽ സജീവമാണ് ഹർദീപ് എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എൻ.ഐ.എ രജിസ്റ്റർ ചെയ്ത ഒരു കേസിലും പ്രതിയായിരുന്നു ഹർദീപ് സിങ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം