ലിസ്ബണ്‍: 22 ലക്ഷം ലിറ്റര്‍ വൈന്‍ റോഡിലൂടെ ഒഴുകിയാല്‍ എങ്ങനെയിരിക്കും? വീഞ്ഞിന്റെ ഒരു പുഴ പോലിരിക്കും. അതാണ് കഴിഞ്ഞ ദിവസം പോര്‍ച്ചുഗലിലെ സാവോ ലോറെന്‍കോ ഡിബൈറോയില്‍ സംഭവിച്ചതും.
നഗരത്തില്‍ ഒരു ഡിസ്ററിലറിയില്‍ സൂക്ഷിച്ചിരുന്ന വൈന്‍ ടാങ്ക് പൊട്ടിയാണ് ഇത്രയധികം വൈന്‍ റോഡിലൂടെ ഒഴുകി പുഴയായത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
എന്നാല്‍, ദൂരത്തിരുന്നു കേള്‍ക്കും പോലെ അത്ര സുഖമുള്ള കാര്യമല്ല ഇത് എന്നതാണ് വസ്തുത. അടുത്തുള്ള പുഴകള്‍ക്കും മറ്റു ജലാശയങ്ങള്‍ക്കും അമിതമായ വൈന്‍ സാന്നിധ്യം പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ വൈന്‍ ഒഴുകിപ്പോകുന്ന ദിശ തിരിച്ചു വിടുക വരെ ചെയ്തിരുന്നു.
also read.. ഇറാന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും പാശ്ചാത്യ വിലക്ക്
ചില വീടുകളുടെ ബേസ്മെന്റില്‍ വൈന്‍ കൊണ്ടുനിറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ ഉത്തരവാദിത്വവും തങ്ങള്‍ ഏറ്റെടുക്കുന്നുണ്ടെന്നും നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും നിരത്തുകള്‍ വൃത്തിയാക്കുന്നതിന്റെ ചെലവുകള്‍ വഹിക്കുമെന്നും ലെവിറാ ഡിസ്ററിലറി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം