ലണ്ടന്‍: ഭാര്യ അക്ഷത മൂര്‍ത്തിക്ക് ശിശുസംരക്ഷണ സംരംഭത്തിലുള്ള നിക്ഷേപം സംബന്ധിച്ച അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിനു ശാസന.
അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് വിവരങ്ങള്‍ പുറത്തുവിട്ടതാണ് യുകെ പാര്‍ലമെന്ററി സമിതിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. അശ്രദ്ധമൂലം സംഭവിച്ചതാണെങ്കിലും പ്രധാനമന്ത്രി ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റി ഓണ്‍ സ്ററാന്‍ഡേര്‍ഡ്സ് വിലയിരുത്തി. അതേസമയം, ഇതിന്റെ പേരില്‍ പ്രധാനമന്ത്രിക്കെതിരേ നടപടിയൊന്നും ശുപാര്‍ശ ചെയ്തിട്ടില്ല.
also read.. പറക്കുംതളിക: ലോകം കാത്തിരുന്ന റിപ്പോര്‍ട്ട് നാസ റിപ്പോര്‍ട്ട് പുറത്തുവിട്ടു
ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട ജോലിക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെടേണ്ട ആറ് ഏജന്‍സികളില്‍ ഒന്നാണ് കോറു കിഡ്സ്. ഇതില്‍ അക്ഷതയ്ക്കുള്ള നിക്ഷേപ താല്‍പര്യം സുനക് മറച്ചുവച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
.