കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന 13 വയസ്സുകാരന് രക്ഷകനായി യുവാവ്

കോഴിക്കോട്: ബന്ധുവീട്ടിലെത്തി സഹോദരങ്ങൾക്കൊപ്പം കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന 13 വയസ്സുകാരന് രക്ഷകനായി യുവാവ്. കൊടിയത്തൂര്‍ സ്വദേശി കെ.പി. അശ്‌റഫ് -ഷറീന ദമ്പതികളുടെ മകനായ മുഹമ്മദ് ജാസിമിനെയാണ് നെല്ലിക്കാപറമ്പ് മാട്ടുമുറി സ്വദേശി രാഹുൽ രക്ഷിച്ചത്.

വ്യഴാഴ്ച രാവിലെ 11 മണിയോടെ മാട്ടുമുറിയിലെ കുളത്തില്‍  നീന്തുന്നതിനിടെ  മുഹമ്മദ് ജാസിം മുങ്ങിത്താഴുകയായിരുന്നു. സഹോദരങ്ങൾ നിലവിളിച്ചതിനെ തുടർന്ന്  നാട്ടുകാരില്‍ ചിലർ കുട്ടിയെ രക്ഷിക്കാനായി കുളത്തിലിറങ്ങിയെങ്കിലും താഴ്ച കാരണം തിരിച്ച് കയറുകയായിരുന്നു.

തുടർന്ന് സംഭവമറിഞ്ഞെത്തിയ സമീപവാസിയായ രാഹുൽ കുളത്തിലേക്കെടുത്തുചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം വാർഡ് അംഗം ശിഹാബ് മാട്ടുമുറിയുടെ വാഹനത്തിൽ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു.  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം