കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിബോര്‍ഡ് ആപ്പില്‍ അവതരിപ്പിച്ച ഇമോജി കിച്ചന്‍ ഫീച്ചര്‍ ഇനി ഗൂഗിള്‍ സെര്‍ച്ചിലും ലഭ്യമാകും. വിവിധ തരത്തിലുള്ള ഇമോജികള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് പുതിയ ഇമോജി നിര്‍മിക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. കഴിഞ്ഞ ദിവസം മുതലാണ് ഈ സൗകര്യം ലഭ്യമായി തുടങ്ങിയത്. എല്ലാ ഗൂഗിള്‍ വെബ്ബ് ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. ഇങ്ങനെ നിര്‍മിക്കുന്ന ഇമോജികള്‍ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കാം.
ഐഫോണുകള്‍ ഉള്‍പ്പടെ ഏത് ഉപകരണത്തില്‍ നിന്നും ഈ സൗകര്യം ഉപയോഗിക്കാം. ഇത് എങ്ങനെയെന്ന് നോക്കാം.
-
ഗൂഗിള്‍ സെര്‍ച്ചില്‍ Emoji Kitchen എന്ന് സെര്‍ച്ച് ചെയ്യു
-
പിന്നീട് Get Cooking എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യാം
-
അപ്പോള്‍ ഇമോജികളുടെ ഒരു വലിയ പട്ടിക ദൃശ്യമാകും.
-
മുകളില്‍ രണ്ട് ഇമോജിള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് പുതിയ ഇമോജി നിര്‍മിച്ചതിന്റെ മാതൃക ഇവിടെ കാണാൻ സാധിക്കും.
-
ഇതില്‍ ക്ലിയര്‍ ഓള്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുക
-
ശേഷം താഴെ കാണുന്ന പട്ടികയില്‍ നിന്ന് ആദ്യത്തെ ഇമോജി സെലക്ട് ചെയ്യുക.
-
ശേഷം രണ്ടാമത്തേതും തിരഞ്ഞെടുക്കാം.
-
നിങ്ങള്‍ തിരഞ്ഞെടുത്ത രണ്ട് ഇമോജികളും തമ്മില്‍ യോജിപ്പിച്ച് പുതിയ ഇമോജി മുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
-
അതിന് താഴെ കാണുന്ന കോപ്പി ബട്ടന്‍ ക്ലിക്ക് ചെയ്തിന് ശേഷം ഏത് പ്ലാറ്റ്‌ഫോമില്‍ വേണമെങ്കിലും പേസ്റ്റ് ചെയ്ത് പങ്കുവെക്കാം.
-
കൂടാതെ ‘Random’ ബട്ടന്‍ ക്ലിക്ക് ചെയ്തും പുതിയ ഇമോജി ഉണ്ടാക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം