ഗംഭീരമായി ലോസ് ആഞ്ചലസില്‍ കെ.എച്ച്.എന്‍.എ ശുഭാരംഭം

ലോസ് ആഞ്ചലസ്: നവംബര്‍ 23 മുതല്‍ 25 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ആഗോള ഹിന്ദു കണ്‍വെന്‍ഷന്റെ സൗത്ത് വെസ്റ്റ് റീജിയന്‍ ശുഭാരംഭം ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ ( ഓം)ആഭിമുഖ്യത്തില്‍ നടന്നു. ലോസ് അഞ്ചേലിസ് സനാതന ധര്‍മ ക്ഷേത്രത്തില്‍ നടന്ന ചടങ്ങ് കെഎച്എന്‍എ പ്രസിഡന്റ് ജികെ പിള്ള, കണ്‍വെന്‍ഷന്‍ ചെയര്‍ രഞ്ജിത് പിള്ളയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഓം പ്രസിഡന്റ് സുരേഷ് ഇഞ്ചൂര്‍ സ്വാഗതമോതി.

മൈഥിലി മാ,അമ്മ കൈനീട്ടം, ജാനകി, സ്പിരിച്വല്‍ കമ്മിറ്റി, എച് കോര്‍, യോഗാ, യൂത് ഫോറം, ടെമ്പിള്‍ ബോര്‍ഡ്, കിഡ്‌സ് ഫോറം ഇങ്ങനെ ഇതുവരെ കാണാത്ത പല നൂതനമായ സംരംഭങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഇപ്രാവശ്യത്തെ കെഎച്ച്എന്‍എ വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ ജികെ പിള്ള അഭ്യര്‍ത്ഥിച്ചു.കാലിഫോര്‍ണിയയില്‍നിന്ന 75 കുടുംബങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സനാതന ധര്‍മ്മത്തിനെതിരെ അപസ്വരങ്ങള്‍ ഉയരുന്ന കാലഘട്ടത്തില്‍ സനാതന ധര്‍മ്മത്തെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായതുകൊണ്ട് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക എന്നത് കടമയായി കരുതണമെന്ന് രഞ്ജിത് പിള്ള പറഞ്ഞു. കണ്‍വെന്‍ഷനിലെ നൂതനമായ പല പരിപാടികളെയും കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ക്ഷേത്ര പാരമ്പര്യത്തിന് മുന്‍നിര്‍ത്തിയുള്ള പ്രൊസെഷന്‍, മൈഥിലി മായുടെ കീഴില്‍ അമ്മമാരുടെ ലളിതാ സഹസ്രനാമം കൊണ്ടുള്ള കോടി അര്‍ച്ചന, ആറ്റുകാല്‍ തന്ത്രി കേരളത്തിന് പുറത്തു ആദ്യമായി നേരിട്ട് നടത്തുന്ന പൊങ്കാല, അദ്ധ്യാത്മിക ആചാര്യന്മാരുടെ ഡിസ്‌കോഴ്‌സുകള്‍, സൂര്യകൃഷ്ണമൂര്‍ത്തി ഒരുക്കുന്ന കലാ വിരുന്നു, യൂത്ത് ഫോറത്തിന്റെ തനതായ പരിപാടികള്‍, യൂത്ത് ഫെസ്റ്റിവല്‍, കലാതിലകം, കലാപ്രതിഭ, എച് കോര്‍, മെഗാ തിരുവാതിര, ജാനകി, നയനമോഹനവും കര്‍ണാനന്ദകരവുമായ കള്‍ച്ചറല്‍ പ്രോഗ്രാംസ് എന്നിവ വേറിട്ട കാഴ്ചാനുഭവം നല്‍കുമെന്ന് രഞ്ജിത് പിള്ള പറഞ്ഞു.

also read.. സംവിധായകരുടെ ശ്രദ്ധ അഭിനയിക്കുന്നതിലായിരുന്നില്ല; വിവാദ പരാമർശവുമായി ഇലിയാന

കെഎച്എന്‍എ ഫണ്ട് റേയ്‌സിംഗ് ചെയര്‍ രവി വെള്ളാത്തേരി, നാഷണല്‍ കള്‍ച്ചറല്‍ ചെയര്‍ ആതിര സുരേഷ്, ഇന്റര്‍നാഷണല്‍ ഗസ്റ്റ് കോഓര്‍ഡിനേറ്റര്‍ സിന്ധു പൊന്നാരത്,സൗത്‌വെസ്റ്റ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ചെയര്‍ വിനോദ് ബാഹുലേയന്‍, റീജിയണല്‍ ഭാരവാഹികളായ ഹരികുമാര്‍, രമാ നായര്‍, ജിജു പുരുഷോത്തമന്‍, അഞ്ചു ശ്രീധരന്‍, തങ്കമണി ഹരികുമാര്‍, ട്രസ്റ്റീ ബോര്‍ഡ് അംഗം രവി രാഘവന്‍, ഓം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ശ്രീദേവി വാരിയര്‍, സുരേഷ് ബാബു, ബാബ പ്രണാബ്, ഷിനു കൃഷ്ണരാജ്്, പ്രദീപ് നായര്‍, വിദ്യ ശേഷന്‍ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു. ഷിനു കൃഷ്ണരാജ് നന്ദി പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News